ഐപിസി ബാംഗ്ലൂർ സെന്റർ വൺ സൺഡേ സ്കൂൾ ടീൻ ക്യാമ്പ് ഒക്ടോ. 22 മുതൽ
ബെംഗളുരു: ഐപിസി ബാംഗ്ലൂർ സെന്റർ വൺ സൺഡേസ്കൂൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ‘നെഫോ അൺഫിൽറ്റേർഡ് 2026’ (NEPHO UNFILTERED 2026 ) ടീൻ ക്യാമ്പ് ഒക്ടോ. 22 മുതൽ 24 വരെ ബീരസാന്ദ്ര മാർത്തോമ ക്യാമ്പ് സെന്ററിൽ നടക്കും.

പാസ്റ്റർ ഷാർലറ്റ് പി.മാത്യൂ,സിസ്റ്റർ ലിൻഡ ഡാനി ജോസഫ്, ബ്രദർ.സുജിൻ ഏബ്രഹാം, ബ്രദർ. സിബി മാത്യൂ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
‘ഉണർന്നിരിക്കുക, ബോധവാന്മാരാവുക, ക്രിസ്തുവിൽ ഉറച്ചുനിൽക്കുക!’ എന്നതാണ് ചിന്താവിഷയം.
ആരാധന, കൂട്ടായ്മ, വിനോദം എന്നിവയ്ക്കൊപ്പം വിശ്വാസം, ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ, യുജനങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും,കൗമാരക്കാർക്ക് ചിന്തിക്കാനുമുള്ള അവസരമൊരുക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
10 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം .
പങ്കെടുക്കുന്നവർക്ക് ഹൊറമാവ്, അഗാരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് വാഹനസൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു .

- Advertisement -


Comments are closed.