ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുനെൽവേലി സെന്ററിൽ പാസ്റ്റർമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

തിരുനെൽവേലി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുനെൽവേലി സെന്ററിലെ പാസ്റ്റർമാരുടെ ക്ഷേമം ലക്ഷ്യമിട്ട് സൗജന്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ടി. വൈ. ജെയിംസ് നിർവഹിച്ചു. പാസ്റ്റർ സോളമൻ സക്കറിയായ്ക്ക് ആദ്യ പ്രീമിയം തുക കൈമാറിയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

News Middle Advt Banner

ദൈവവേലയിൽ സമർപ്പിതരായി പ്രവർത്തിക്കുന്ന ശുശ്രൂഷകരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. പാസ്റ്റർമാരുടെ ജീവിതത്തിൽ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്കും കരുതലിന്റെ കൈത്താങ്ങാകാൻ പദ്ധതി ലക്ഷ്യമിടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading