ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ആത്മീക ജാഗ്രതി മഹോത്സവ് ഐക്യ കൺവെൻഷൻ ഒക്ടോബർ 30,31 തീയതികളിൽ
ബെറോഡ/ ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററും ബെറോഡ യൂണിറ്റും സംയുക്തമായി ചേർന്ന് എല്ലാ സഭകളെയും ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന “ആത്മീക ജാഗ്രതി മഹോത്സവ് “ഐക്യ കൺവെൻഷൻ ഒക്ടോബർ 30 31 തീയതികളിൽ വൈകിട്ട് 6 30ന് ബെറോഡ ഫത്തേഗെഞ്ച് ഹിൽ മെമ്മോറിയൽ ബോയ്സ് ഹോസ്റ്റലിന്റെ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

ഈ ആത്മിക സമ്മേളനത്തിൽ റവ. ലോറൻസ് ജോസഫ്, ലക്നൗ വചന ശുശ്രൂഷ നിർവഹിക്കുകയും ക്രൈസ്തവ എഴുത്തുപുര ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി, സെക്രട്ടറി ഡോ. ജോളി ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.


- Advertisement -


Comments are closed.