ഏ ജി ജനറൽ കൺവൻഷൻ സമാപിച്ചു

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് പറന്തൽ
എ ജി കൺവൻഷൻ ഗ്രൗണ്ടിൽ സമാപിച്ചു. ഇന്ന് (ഫെബ്രു. 5 ന്) പതിനായിരങ്ങൾ പങ്കെടുത്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിച്ചു. സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ.സാമുവേൽ കർത്തൃമേശയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ജോർജ് പി. ചാക്കോ, ഷാജി യോഹന്നാൻ, ഡോ. എ. കെ.ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, എന്നിവരെ കൂടാതെ അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി. കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി. ബേബി എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ ടി. കെ.
കോശിവൈദ്യൻ, രാജൻ ജോർജ്, ടി. എസ്.സമുവൽകുട്ടി, നിറ്റ്സൺ കെ.വർഗീസ്, സന്തോഷ് ജോൺ, ടി. എ. വർഗീസ് തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിച്ചു.

സൺഡേസ്കൂൾ വാർഷിക സമ്മേളനം, യുവജന (സി. എ.) വാർഷിക സമ്മേളനനം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടത്തപ്പെട്ടു.
പാസ്റ്റർമാരായ സാം റോബിൻസൺ, സുനിൽ
സോളമൻ എന്നിവർ നേതൃത്വം നൽകുന്ന എ.ജി.ക്വയർ ഗാനശുശ്രൂഷ നയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like