ദോഹ ഐ.പി.സി: ത്രിദിന കൺവൻഷന് അനുഗ്രഹ സമാപ്തി

ദോഹ: ദോഹ ഐ.പി.സി സഭയുടെ (DOHA IPC) നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ 3 വരെയുള്ള തീയതികളിൽ അനുഗ്രഹീത കൺവെൻഷൻ നടത്തപ്പെട്ടു. വിവിധ സഭകളിൽ നിന്ന് അനേകം വിശ്വാസ സമൂഹം പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാനിടയായി. “മടക്കി വരുത്തി യഥാസ്ഥാനപ്പെടുത്തുന്ന ദൈവം” എന്ന സന്ദേശം പ്രസ്തുത കൺവെൻഷനിൽ അനുഗ്രഹീത വചനപ്രഭാഷകൻ പാസ്റ്റർ ഷാജി എം.പോൾ പങ്കുവെച്ചു. ദോഹ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.കെ. ജോൺസൻ കൂടാതെ ദോഹയിലുള്ള വിവിധ സഭാ ശുശ്രൂഷകന്മാർ പങ്കെടുക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ദോഹ ഐ.പി.സി ക്വയർ ഗാനങ്ങൾക്കും ആരാധയ്ക്കും നേതൃത്വം നൽകി.

ഈ ത്രിദിന കൺവെൻഷനിലേക്കു സഭഭേദവ്യത്യാസമെന്യേ കടന്നു വന്നു പങ്കെടുത്ത ഏവരോടുമുള്ള നന്ദിയെ അറിയിക്കുന്നതായി ദോഹ ഐ.പി.സി സെക്രട്ടറി ബ്രദർ മാത്യു പി. മത്തായി ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like