റ്റി.പി.എം തൃശൂർ സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം

News: Reny Thomas

തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെന്റർ കൺവൻഷന് വിലങ്ങന്നൂർ സെന്റർ ഫെയ്‌ത്ത് ഹോമിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ തുടക്കമായി.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ്കുട്ടിയുടെ പ്രാർത്ഥനയോട് ആരംഭിച്ച പ്രരംഭ യോഗത്തിൽ സങ്കീ. 55:22 ആധാരമാക്കി പുനലൂർ സെന്റർ പാസ്റ്റർ കെ എ ജേക്കബ്സൺ പ്രസംഗിച്ചു. മനുഷ്യന്റെ സകല ഭാരങ്ങൾക്കും പരിഹാരത്തിനായി യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗമായത് എന്നും ഏവരും തിരുവചന പ്രകാരം ജീവിച്ചു ദൈവ ഇഷ്ടം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. ബ്രദർ ജോസ് (കോട്ടയം) അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് തൃശ്ശൂർ സെന്ററിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 20 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. തൃശ്ശൂർ സെന്റർ പാസ്‌റ്റർ വി ജോർജ്കുട്ടി, അസിസ്റ്റന്റെ സെന്റർ പാസ്‌റ്റർ പി എം സാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like