ദൈവസാന്നിദ്ധ്യം പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ സഹായിക്കും: ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്

അടൂർ / പറന്തൽ: ദൈവസാന്നിദ്ധ്യം പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ സഹായിക്കുമെന്നും ഓരോരുത്തരും ദൈവവുമായി ദൃഢമായ ബന്ധം നിലനിർത്തി ജീവിതം നയിക്കണമെന്നും ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് പ്രസ്താവിച്ചു. അടൂർ പറന്തൽ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ്റെ മൂന്നാം ദിനത്തിൽ മുഖ്യസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.ബലഹീനരും കഴിവുകുറഞ്ഞവരുമാണെന്ന ധാരണയിൽ ഒതുങ്ങി പോകേണ്ടവരല്ല നാം എന്നും ദൈവസാന്നിദ്ധ്യവും ദൈവത്തിൻ്റെ വിശേഷാൽ കൃപയും ഉപയോഗപ്പെടുത്തി ആത്മീക വളർച്ചയ്ക്ക് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവം നമ്മെ വിശ്വസ്തനെന്നു എണ്ണണം അതിനു വേണ്ടി ദൈവോന്മുഖമായി ജീവിച്ച് മുന്നേറണമെന്നും അദ്ദേഹം തുടർന്നു.
സഭാ ദക്ഷിണമേഖലാ ഡയറക്ടർ പാസ്റ്റർ പി.കെ.യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർമാരയ ജയകുമാരൻ നായർ, ആർ.വി. ജോയി, ജോൺലി, റോബർട്ട് കിങ്സ്റ്റൺ തുടങ്ങിയവർ പ്രാർത്ഥന ശുശ്രുഷ നയിച്ചു. എ.ജി ക്വയറും സിസ്റ്റർ മോളമ്മയും സംഗീത ശുശ്രുഷ നയിച്ചു. പാസ്റ്റർ മത്തായി ജോർജിൻ്റെ ജീവചരിത്രം പാസ്റ്റർ ടി.ജെ. സാമുവേൽ പാസ്റ്റർ കെ.ജെ. മാത്യുവിനു നല്കി പ്രകാശനം ചെയ്തു.

പകൽ 9 നു നടന്ന സുവിശേഷക സെമിനാറിൽ ഡോ.ഐസക് ചെറിയാൻ, രാജൻ ജോർജ്, ടി.എ.വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്കു 2 നു നടന്ന പ്രത്യേക സമ്മേളനത്തിൽ അഡ്വ.പ്രകാശ് പി.തോമസ്, ജയ്സ് പാണ്ടനാട്, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ യാഹ്ദത്ത്മണി, ജോൺസ് മാത്യു, സി.ജെ. സാമുവേൽ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഐസക് വി.മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ പി.കെ.ജോസ് തുടങ്ങിയവർ നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.