ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ ഇന്ന് മുതൽ

മാവേലിക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ ഇന്ന് ഫെബ്രുവരി 2 മുതൽ 5 ഞായർ വരെ മാവേലിക്കര ഫയർ സ്റ്റേഷന് സമീപമുള്ള ശാരോൻ പ്രെയിസ്‌ സിറ്റി ചർച്ചിൽ വെച്ച് നടക്കും.

ഇന്ന് വൈകിട്ട് 6 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ പാസ്‌റ്റർമാരായ ഫിന്നി ജേക്കബ്, അലക്സാണ്ടർ ഫിലിപ്പ്, സജു മാവേലിക്കര, തോമസ് ഫിലിപ്പ്, പോൾ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
പൊതുയോഗം, പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം, സി ഇ എം സൺഡേസ്കൂൾ സംയുക്ത സമ്മേളനം, സംയുക്ത സഭായോഗം എന്നിവയും നടക്കും. സാംസൺ ജോൺ, സോവി മാത്യു തുടങ്ങിയവർ നേതൃത്വം നൽകുന്ന മാവേലിക്കര സെന്റർ ക്വയർ സംഗീത ശുശ്രൂഷ നയിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like