റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട് സെക്ഷൻ CA WMC – സംയുക്തമായി ലഹരിവിരുദ്ധ സന്ദേശയാത്ര നടന്നു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്
കോഴിക്കോട് സെക്ഷൻ CA, WMC കമ്മിറ്റികൾ സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്രയും, പരസ്യയോഗവും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.94 പേർ പങ്കെടുത്ത യാത്രക്ക് ഫറോക്കിൽ സെക്ഷൻ പ്രസ്ബിറ്റർ Pr. ശോഭൻരാജ് ഉൽഘടനം ചെയ്തു. മലബാർ ഡിസ്ട്രിക് കൗൺസിൽ C.A സെക്രട്ടറി Pr. രാജ്‌മോഹൻ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ Pr.സിജു സ്കറിയ, Pr. സാജൻ മാത്യു എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.

Br. സോജൻ മീനങ്ങാടി, സിസ്റ്റർ ആശ ടീച്ചർ br. ബെന്നി ബേബിച്ചൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.8000 ലഘുലേഖകളും സുവിശേഷപ്രതികളും കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.ഡിസ്ട്രിക്ട് സൂപ്രണ്ട് Rev. Dr. V.T എബ്രഹാം യാത്രക്ക് ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like