72 മത് പെന്തക്കോസ്‌തു ദൈവസഭ ജനറൽ കൺവൻഷൻ

മാവേലിക്കര: പെന്തക്കോസ്‌തു ദൈവസഭയുടെ 72 മത് ജനറൽ കൺവെൻഷൻ 2023 ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മാവേലിക്കര തഴക്കര ഫെല്ലോഷിപ്പ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാം തീയതി സഭാപ്രസിഡൻറ് റവ: അലക്സാണ്ടർ. പി. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ വൈസ് പ്രസിഡൻറ് അദ്ധ്യക്ഷത വഹിക്കും. കർത്തൃദാസന്മാരായ പാസ്റ്റർ. ജയ്സ് പാണ്ടനാട് , പാസ്റ്റർ. ഷാജു. സി . ജോസഫ് , കോതമംഗലം, പാസ്റ്റർ. അജി ആൻറണി, പാസ്റ്റർ. എബി അയിരൂർ, പാസ്റ്റർ. അൻസൻ കൊല്ലം, പാസ്റ്റർ. അജേഷ് മാങ്കുളം, പാസ്റ്റർ. ഷാജി . വി . ശാമുവേൽ (ജനറൽ സെക്രട്ടറി) പാസ്റ്റർ. ബാബു സൈമൺ (ജോയിൻറ് സെക്രട്ടറി),പാസ്റ്റർ. റ്റി . ദേവദാസ് (വൈസ് പ്രസിഡൻറ്),പാസ്റ്റർ. ജോസ് വെട്ടിയാർ (ജനറൽ ട്രഷർ) തുടങ്ങിയ ദൈവദാസന്മാർ വിവിധ സെക്ഷനുകളിലും പൊതു യോഗത്തിലും ദൈവവചനം ശൂശ്രൂഷിക്കുന്നു. പി.സി.ജി ക്വയർ ഗാനശൂശ്രൂഷക്ക് നേതൃത്വം നൽകുന്നു.

പകൽ യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അഞ്ചാം തീയതി 9 :30am മുതൽ 1 .00pm വരെ സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവെൻഷൻ പര്യവസാനിക്കും. പബ്ലിസിറ്റി കൺവീനർ, പാസ്റ്റർ. ബാബു സൈമൺ.

-ADVERTISEMENT-

-ADVERTISEMENT-

You might also like