സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊല്ലകടവ് : IAG ചാരിറ്റബിൾ ഫൗണ്ടേഷന്റെയും പരുമല ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 2023 ജനുവരി 21- ന് രാവിലെ 9 മണി മുതൽ രണ്ടു മണി വരെ കൊല്ലകടവ് ജംഗ്ഷന് സമീപം മേലേവീട്ടിൽ ടവറിൽ വെച്ച് ബഹു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ (ജനറൽ ഫിസിഷ്യൻ വിഭാഗം), മെഡിക്കൽ ഓങ്കോളജി (കാൻസർ രോഗ വിഭാഗം) കാർഡിയോളജി (ഹൃദ്രോഗ വിഭാഗം), ഒഫ്താൽമോളജി (നേത്ര രോഗ വിഭാഗം) എന്നീ വിഭാഗങ്ങൾ പങ്കെടുത്തു. ചെറിയനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന രമേശ്, വാർഡ് മെമ്പർ ശ്രീമാൻ ബിജു രാഘവൻ, ബ്ലോക്ക് മെമ്പർ ശ്രീമാൻ സലീം കെ എം., പരുമല ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ശ്രീമാൻ ബിൻസു തച്ചിലേത്ത്, ഐഏ ജി ട്രസ്റ്റി ശ്രീമാൻ ജയിൻ വി ജോൺ എന്നിവർ സംസാരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.