ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിൽ ഇനി സുവിശേഷകമാരും; അംഗീകാരം നൽകി ഐപിസി

കുമ്പനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭയിൽ പൂർണ സമയ സുവിശേഷ വേലക്കായി സമർപ്പിക്കപെട്ട സഹോദരിമാർക്ക് സുവിശേഷക (Women Evangelist) എന്ന പദവിക്കു തത്വത്തിൽ അംഗീകാരം നൽകി ഐപിസി ജനറൽ കൗൺസിൽ. സഭ നൂറാം വാർഷികത്തോട് അടുക്കുന്ന സാഹചര്യത്തിൽ ജനറൽ കൗൺസിൽ എടുത്ത ഈ തീരുമാനം പെന്തകോസ്ത് സമൂഹത്തിനു അഭിമാനകരമായ വസ്തുതയാണ്. കേരള പെന്തകോസ്ത് സമൂഹത്തിൽ സഹോദരിമാർക്ക് പൂർണ സമയ സുവിശേഷക എന്ന അംഗീകാരം തത്വത്തിൽ കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ പെന്തകോസ്ത് സഭയായി ഐപിസി മാറി .

99-മത് ഐപിസിയുടെ അന്തർദേശിക കൺവൻഷനോട് അനുബന്ധിച്ചു നടന്ന സഹോദരിമാരുടെ സമ്മേളനത്തിലാണ് പൂർണ സമയ സുവിശേഷക എന്ന പദവി നൽകുവാൻ ജനറൽ കൗൺസിൽ എടുത്ത തീരുമാനം ഐപിസി ജനറൽ പ്രസിഡന്റ് അറിയിച്ചത്.

ഐപിസിയുടെ ആരംഭം മുതൽക്ക് തന്നെ സുവിശേഷ പ്രവർത്തനത്തിൽ സഹോദരിമാരുടെ പ്രവർത്തനം അംഗീകരിക്കപെട്ടിട്ടുണ്ടെങ്കിലും സുവിശേഷക എന്നൊരു പദവി നൽകിയിരുന്നില്ല. ഇന്ത്യ പെന്തകോസ്ത് സഭക്ക് സഹോദരിമാരുടെ ഇടയിലെ പ്രവർത്തനങ്ങൾക്കായി സഹോദരി സമാജം എന്ന പേരിൽ പുത്രിക സംഘടനയുണ്ട്. ഇത് കൂടാതെ പൂർണ സമയ സുവിശേഷ വേലക്ക് സമർപ്പിക്കപ്പെട്ട സഹോദരിമാർക്കായി സങ്കേതം എന്ന പേരിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ താമസ സ്ഥലങ്ങളും സഭയുമായി ചേർന്ന് സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള അനുമതിയും സഭ നൽകി വന്നിരുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like