ഐപിസി സണ്‍ഡേസ്‌കൂള്‍ മേഖലാ സമ്മേളനവും അധ്യാപക – വിദ്യാര്‍ത്ഥി സെമിനാറും ജനുവരി 26ന്

കുമ്പനാട്: ഐപിസി സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല അധ്യാപക-വിദ്യാര്‍ത്ഥി സെമിനാറും വാര്‍ഷിക സമ്മേളനവും ജനുവരി 26ന് 9.30ന് തിരുവല്ല ഐപിസി പ്രെയര്‍ സെന്റര്‍ ഹാളില്‍ നടക്കും.

ഐപിസി സീനിയര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും. എസ്ബി കോളജ് മുന്‍ അധ്യാപകന്‍ പ്രഫ. ഡോ. ജോര്‍ജ് മാത്യു, ബാല സുവിശേഷ പ്രവര്‍ത്തകന്‍ സാംസണ്‍ പി. ബേബി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 2022 ൽ പതിനഞ്ചാം ക്ലാസ് പൂർത്തിയാക്കിയവരെ ആദരിക്കും.
അധ്യാപകരുടെ സെഷനില്‍ വൈസ്പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം പി. ജോണും വിദ്യാര്‍ത്ഥികളുടെ സെഷനില്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ ജോസ് വര്‍ഗീസും അധ്യക്ഷത വഹിക്കും തിരുവല്ല, കുമ്പനാട്, മല്ലപ്പള്ളി പുന്നവേലി, പന്തളം, ചാലാപ്പള്ളി, ചങ്ങനാശേരി ഈസ്റ്റ് – വെസ്റ്റ്, കറുകച്ചാല്‍, കുട്ടനാട് സെന്ററുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
മേഖല താലന്തു പരിശോധനയിലും വിരുത് പരീക്ഷയിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും മികവ് പുലര്‍ത്തിയ പ്രോഗ്രാമുകളുടെ പുനഃപ്രദര്‍ശനം ഉണ്ടാകുമെന്നും സെക്രട്ടറി പി.പി. ജോണ്‍, ട്രഷറര്‍ വി.സി. ബാബു എന്നിവര്‍ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like