സി ഇ എം ‘കരുണയിൻ കരം’ രണ്ടാമത് ഭവന സമർപ്പണ ശുശ്രൂഷ നടത്തി

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) 2022-24 വർഷത്തെ ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ‘കരുണയിൻ കരം’ രണ്ടാമത് ഭവനത്തിന്റെ സമർപ്പണ ശുശ്രൂഷ ജനുവരി 16 തിങ്കളാഴ്ച അടിമാലിയിൽ നടന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ പി വി സജി സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, മുരിക്കാശ്ശേരി സെന്റർ മിനിസ്റ്റർ പാസ്റ്റർ ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ഹാബേൽ പി ജെ, റെജി വർഗീസ്, സാം ജി കോശി, ഗോഡ്സൺ സണ്ണി, സിസ്റ്റർ ഫെബ സജി എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർമാരായ ജോസ് ജോർജ്, കെ എസ് മോനച്ചൻ, ഷാജൻ കുര്യൻ, സുമേഷ് എസ്, ജെയിംസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പഴയരിക്കണ്ടം സഭാ ശുശ്രൂഷകനായ പാസ്റ്റർ ആന്റണി എ ജെ യ്ക്കാണ് ഭവനം പണിതു കൊടുത്തത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like