ജസ്റ്റിൻ എബ്രഹാം (33) അന്തരിച്ചു

ഡാലസ്: പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയിൽ മുണ്ടോകുളത്ത് മലയിൽ പുത്തൻവീട്ടിൽ സാലി അബ്രഹാമിന്റെയും മൂത്ത മകൻ ജസ്റ്റിൻ എബ്രഹാം (33) ഡാലസിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അവിവാഹിതനാണ്.
ജെ.ഹിൽബേൺ എന്ന പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയിരുന്നു. ജോലിയോടൊപ്പം സിപിഎയ്ക്ക് പഠിക്കുകയായിരുന്നു.
ടോബിൻ എബ്രഹാം ഏക സഹോദരനാണ്. ദീർഘക്കാലം ഡാലസിലെ എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന അലക്സ് അലക്സാണ്ടറുടെ സഹോദരി പുത്രനും, തിരുവല്ലാ അസോസിയേഷൻ പ്രസിഡന്റ് സോണി ജേക്കബിന്റെ ഭാര്യാസഹോദരി പുത്രനുമാണ് ജസ്റ്റിൻ.
ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading