മലബാറിന് പുഞ്ചിരിയേകി സ്‌മൈൽ പ്രോജക്ട് വയനാട്ടിലും

കൽപ്പറ്റ: അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) വയനാട്ടിലും ആരംഭിച്ചു. പി.വൈ.പി.എ കൽപ്പറ്റ സെന്ററിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത 15 കുടുംബങ്ങൾക്കാണ് ആരംഭഘട്ടത്തിൽ ആടുകൾ നൽകിയത്. ജനു. 10നു വിളമ്പുകണ്ടത്ത് നടന്ന വിതരണ ഉത്‌ഘാടനം പദ്ധതി ഡയറക്ടർ ജോൺസൻ മേലേടം നിർവഹിച്ചു. സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷത വഹിച്ചു. സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. പാസ്റ്റർമാരായ ബിജു സാമുവേൽ, കെ.ജെ ജോബ്, മാത്യു തോമസ്, പി.വി. സന്തോഷ്, ടി.എസ് ജോസഫ്, ഷാജി എം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കൽപ്പറ്റ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് ബിനോയ് കുര്യൻ സ്വാഗതവും സെക്രട്ടറി ഇവാ. റോബിൻ പി.എസ് നന്ദിയും പ്രകാശിപ്പിച്ചു. സെന്റർ പി.വൈ.പി.എ ഭാരവാഹികൾ നേതൃത്വം നൽകി.

കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും അർഹരായവർക്ക് ഈ പദ്ധതി പ്രകാരം ആടുകൾ നൽകിയിരുന്നു. ഗുണഭോക്താക്കൾ ലഭിച്ച ആടിലുണ്ടാകുന്ന ആദ്യകുട്ടിയെ അർഹരായ മറ്റൊരു കുടുംബത്തിന് നൽകിവരുന്നു. അനേകരുടെ കണ്ണീരൊപ്പിയ ജീവകാരുണ്യ പ്രവർത്തകനായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന ജോർജ് മത്തായി സി.പി.എ ആരംഭിച്ച പ്രദ്ധതിയാണ് സ്‌മൈൽ പ്രോജക്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.