ദോഹ ഐ പി സി യുടെ ത്രിദിന കണവൻഷൻ നാളെ മുതൽ

ഖത്തർ: ദോഹ ഐ.പി.സി സഭയുടെ (DOHA IPC) നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ 3 വരെയുള്ള തീയതികളിൽ വൈകീട്ട് 7 മുതൽ 9:15 വരെ ഐ.ഡി.സി.സി കോംപ്ലക്സിൽ ഹാൾ നമ്പർ 2 -ൽ വച്ച് ത്രിദിന കൺവെൻഷൻ നടത്തപ്പെടുന്നു. പ്രസ്തുത കൺവെൻഷനിൽ അനുഗ്രഹീത വചനപ്രഭാഷകൻ പാസ്റ്റർ ഷാജി എം.പോൾ വചനം പ്രഘോഷിക്കും. ദോഹ ഐ.പി.സി ക്വയർ ഗാനങ്ങൾക്കും ആരാധയ്ക്കും നേതൃത്വം വഹിക്കും. ഈ ത്രിദിന കൺവെൻഷനിലേക്കു സഭഭേദവ്യത്യാസമെന്യേ ഏവരെയും ക്ഷണിക്കുന്നതായി ദോഹ ഐ.പി.സി സഭാ ശുശ്രൂഷകനും ഭാരവാഹികളും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ പി.കെ. ജോൺസൻ – 66557797; സെക്രട്ടറി: ബ്രദർ മാത്യു പി. മത്തായി – 55844316.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.