സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിത്താറിൽ ലിയോണിന് A ഗ്രേഡ്

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഗിത്താറിൽ എ ഗ്രേഡ് ലിയോൺ യേശുദാസ് ജോർജ് കരസ്ഥമാക്കി. വെണ്മണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ലിയോൺ.

ക്രൈസ്തവ ഗാന കൈരളിക്ക് സൂപരിചിതനായ പ്രമുഖ കീബോർഡിസ്റ്റും സംഗീതസംവിധായകനുമായ യേശുദാസ് ജോർജിന്റെയും ഗായിക ലിജി യേശുദാസിന്റെയും മകനാണ് ലിയോൺ യേശുദാസ്. വിവിധ കൺവൻഷനുകളിലും സുവിശേഷ മീറ്റിങ്ങുകളിലും മാതാപിതാക്കളോടോപ്പം ലിയോൺ സംഗീതത്തിലൂടെ ക്രിസ്തുവിനെ ഉയർത്തുകയും ഒപ്പം നിരവധി ക്രൈസ്തവ ആൽബങ്ങളിലും ഗിറ്റാർ വായിച്ചിട്ടുണ്ട്.

മിന്നുന്ന വിജയം കരസ്തമാക്കിയ ലിയോണിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading