പുതുവത്സര സന്ദേശം: നമുക്ക് വളരാം | ആഷേർ കെ. മാത്യു

ഒരു കഥയുണ്ട്. ഒരിക്കൽ അക്ബർ ചക്രവർത്തി തന്റെ കൊട്ടാരത്തിലെ പണ്ഡിതർക്കായി ഒരു ബുദ്ധി പരീക്ഷണം നടത്തി. നിലത്ത് ഒരു വര വരച്ചിട്ട്, അദ്ദേഹം അവരോടു ചോദിച്ചു, “ഈ വരയിൽ തൊടാതെ, ഈ വര ചെറുതാക്കുകയോ, വലുതാക്കുകയോ, ചെയ്യാനാകുമോ?” എല്ലാവരും തലപുകഞ്ഞാലോചിച്ചിട്ടും, ആർക്കും ഒരുത്തരവും കിട്ടിയില്ല.

അവസാനം ബീർബൽ രംഗ പ്രവേശനം ചെയ്തു. അക്ബർ ചക്രവർത്തി വരച്ച വരയുടെ അടുത്തായി അതിനേക്കാൾ വലിയ ഒരു വര വരച്ചു. അപ്പോൾ അക്ബർ ചക്രവർത്തി വരച്ച വര ചെറുതായി. അതിനു ശേഷം ബീർബൽ ചക്രവർത്തി വരച്ച വരയുടെ താഴെ അതിനേക്കാൾ ചെറിയ ഒരു വര കൂടി വരച്ചു. അപ്പോൾ ചക്രവർത്തി വരച്ച വര വലുതായി!

പലപ്പോഴും നമ്മുടെ വളർച്ച ഇതു പോലെയാണ്. മറ്റുള്ളവരോടു താരതമ്യം ചെയ്താണ് നാം നമ്മുടെ വളർച്ചയെ അടയാളപ്പെടുത്തുന്നത്. അങ്ങനെ ചെയ്താൽ, വളരാൻ ശ്രമിച്ചാൽ, അവരെക്കാൾ മെച്ചപ്പെടാൻ മാത്രമേ നമ്മുക്ക് കഴിയൂ. അവനവന്റെ സാദ്ധ്യതകളുടെയും കഴിവുകളുടെയും പരമാവധി വളരാൻ കഴിയണമെന്നില്ല.
നമ്മുടെ സ്വയ വളർച്ചയുടെ ഏറ്റവും വലിയ ശത്രു അയൽക്കാരൻ അഥവാ മറ്റുള്ളവർ എന്ന അളവുകോലാണ്. ‘മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ടാൽ മിടുക്കനായി’ എന്ന തെറ്റിദ്ധാരണ ശൈശവം മുതലേ നമ്മിൽ കുത്തിവയ്ക്കപ്പെടുന്നു. പഠനത്തിലെ മികവും മത്സരത്തിലെ ജയവും എല്ലാം കണക്കാക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതിൻ്റെ അടിസ്ഥാനത്തിലാണ്.

മറ്റുള്ളവരെ മറികടക്കുക എന്നതായിരിക്കരുത് ഒരാളുടെ മികവിന്റെ ലക്ഷ്യം. ഇന്നലെത്തേതിനേക്കാൾ ഒരു പടി മുകളിൽ ഇന്ന്, അതിനേക്കാൾ ഒരു പടി മുകളിൽ നാളെ, അങ്ങനെ ഉയർച്ചയുടെ
പരമാവധി പടവുകൾ കയറുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം, വളർച്ച!! മറ്റുള്ളവരുടെ പ്രകടനങ്ങർക്കനുസരിച്ചു മാത്രം സന്തം പ്രകടനങ്ങൾ ക്രമീകരിക്കുന്നവർക്ക് സ്വന്തം തളർച്ച മനസ്സിലാകാതെ പോയി എന്നും വരാം.

അയൽക്കാരനെ മാത്രം നോക്കി വളരുന്നതിലെ പ്രശ്നങ്ങൾ പലതാണ്. അവർക്കൊപ്പമെത്താൻ കഴിയാത്തതിലെ നിരാശ, അവരെ തോൽപിക്കാൻ കഴിയാത്തതിലുള്ള അസൂയ, അവരെ തോൽപിക്കാൻ കുതന്ത്ര
ങ്ങൾ മെനയുവാൻ കഴിയണമെന്ന പ്രലോഭനം, അങ്ങനെ പോകുന്നു പ്രശ്നങ്ങൾ.
അന്യരെ അളവു കോലാക്കിയ ഒരാളും,
അവരവർ അർഹിക്കുന്ന നിലയിൽ എത്തി
പ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മനസ്സിനും ചിന്തയ്ക്കും വലിപ്പമുണ്ടായെങ്കിൽ മാത്രമേ വളർച്ചയുടെ പടവുകൾ കയറുവാൻ കഴിയൂ!
പുതിയ ഒരു വർഷത്തിലേക്കു പ്രവേശിക്കുന്ന നമുക്കതിനു കഴിയട്ടെ. അതിനായി ദൈവം സഹായിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു!

ആഷേർ കെ മാത്യു

ജനറൽ പ്രസിഡൻ്റ്,
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.