75 മത് സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പിന് ആലപ്പുഴയിൽ അനുഗ്രഹീത സമാപനം

കുമ്പനാട്: പി.വൈ.പി.എയുടെ ചരിത്ര വഴികളിൽ ഏറെ നിർണായക ഏടുകൾ എഴുതി ചേർത്ത് 75-മത് ജനറൽ ക്യാമ്പിന് ഉജ്ജല സമാപനം.

ആറു പതിറ്റാണ്ടുകൾക്കിപ്പുറം ആലപ്പുഴയുടെ മണ്ണിൽ വിരുന്നെത്തിയ സംസ്ഥാന ക്യാമ്പ് സംഘാടനത്തിലും, പരിപാടികളിലും ഏറെ വ്യത്യസ്തതകൾ പുലർത്തി.

1000 ലധികം യുവജനങ്ങളും, വിശ്വാസികളും ഓരോ ദിവസവും ക്യാമ്പിൽ പങ്കെടുത്തതോടൊപ്പം ഇതര മതസ്ഥരായ യുവജനങ്ങളിൽ ചിലരും, സമുദായ സഭകളിൽ നിന്നുള്ള നിരവധി പേരും ക്യാമ്പിൽ രജിസ്റ്റർ ചെയ്തു പങ്കെടുത്തത് ഏറെ ഹൃദ്യമായ അനുഭവമായി.

2022 ഡിസംബർ 26 രാവിലെ 9:30ന് പി വൈ പി എ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ അജു അലക്സിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ആലപ്പുഴയുടെ അപ്പോസ്തോലനും, ഐ.പി.സി കേരള സംസ്ഥാന വൈസ് പ്രസിഡന്റും ക്യാമ്പിന്റെ ജനറൽ കൺവീനറുമായ പാസ്റ്റർ എബ്രഹാം ജോർജ്ജ് ക്യാമ്പ് ഉത്ഘാടനം ചെയ്തു.

ഡോ. അലൻ വർഗീസ് തീം അവതരണം നിർവഹിച്ചു. ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, ഡോ. ജോൺ കെ. മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ ചെയ്‌സ് ജോസഫ്, പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ റോയ് മാത്യു, ഐ.ഇ. എം ഡയറക്ടർ പാസ്റ്റർ റെജി. കെ തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ രാജു പൂവക്കാല, ഡോ. ജോർജ്ജ് മാത്യു, സിസ്റ്റർ സൂസൻ തോമസ്, ഡോ. ഇട്ടി എബ്രഹാം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കുകയും ദൈവവചനത്തിൽ നിന്നും സംസാരിച്ചു.

26ന് വൈകിട്ട് 3:30 മുതൽ ക്യാമ്പ് സെന്ററിൽ നിന്നും കല്ലുമല ജംഗ്ഷൻ വരെ ക്യാമ്പ് അംഗങ്ങളെ ഉൾപ്പെടുത്തി ആവേശോജ്ജലമായ സുവിശേഷ റാലിയും അതോടൊപ്പം പരസ്യയോഗവും നടന്നു, പാസ്റ്റർ കെ.എ എബ്രഹാം പ്രസംഗിച്ചു.

ക്യാമ്പിൽ 170 യുവജനങ്ങൾ സുവിശേഷ വേലയ്ക്ക് വേണ്ടി ജീവിതത്തെ സമർപ്പിച്ചതും, നിരവധി പേർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥനയ്ക്കായി മുമ്പോട്ട് വന്നതും ഏറെ ശ്രെദ്ധേയമായി. ആലപ്പുഴ മേഖലയിലെ 75 അംഗങ്ങളെ ഉൾപ്പെടുത്തി സ്വാഗതഗാനവും, തീം സോങ്ങും അവതരിപ്പിച്ചു.

ആലപ്പുഴ മേഖലാ പി.വൈ. പി.എ എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ ഡിസംബർ 25ന് കായംകുളം മുതൽ കല്ലുമല വരെ വിളംബര റാലിയും, പരസ്യയോഗങ്ങളും നടത്തപ്പെട്ടു.

‘പെന്തക്കോസ്തു മുൻനടത്തമോ, പിൻനടത്തമോ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയ്ക്ക് പി.വൈ.പി.എ മുൻ സെക്രട്ടറി ബ്രദർ. ലൈജു ജോർജ്ജ് കുന്നത്ത് നേതൃത്വം നൽകി. ബ്രദർ. മനോജ്‌ മാത്യു ജേക്കബ്, ഇവാ. ജസ്റ്റിൻ ജോർജ്ജ് കായംകുളം എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു. പ്രസ്തുത ചർച്ചയിൽ വയനാട് മേഖല പി.വൈ.പി.എ വിജയികളായി.

മാവേലിക്കരയിൽ നടന്ന ക്യാമ്പിന് 100-ൽ പരം അംഗങ്ങളെ രജിസ്റ്റർ ചെയ്‌ത്‌ പങ്കെടുപ്പിച്ചു മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എയും, രണ്ടാമതായി 85-ൽ പരം അംഗങ്ങളെ പങ്കെടുപ്പിച്ച ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എയും തങ്ങളുടെ ഉപഹാരം ഏറ്റുവാങ്ങി.

ബ്രദർ ജോയിസ് തോന്നിയാമല രചിച്ച സ്വാഗത ഗാനവും, ബ്രദർ വെസ്‌ലി പി. എബ്രഹാം & സ്റ്റാൻലി ജോൺ എന്നിവർ ചേർന്ന് രചന നിർവഹിച്ച തീം സോങ് എന്നിവയ്ക്ക ബ്രദർ സ്റ്റാൻലി ജോൺ സംഗീതം പകർന്നു. ബ്രദർ ലോർഡ്‌സൺ ആന്റണി, ഡോ. ബ്ലെസ്സൺ മേമന, മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി, ബ്രദർ ഷിജിൻ ഷാ, സാമുവേൽ ഗിഫ്‌റ്റ്സൺ, സിസ്റ്റർ ലാറ സ്റ്റാൻലി, ബ്രദർ ജമൽസൺ പി. ജേക്കബ്, ബ്രദർ നിതിൻ എ. കുമാർ, ബ്രദർ ജെഫിൻ, ബ്രദർ മിജോയ് മോൻസി, ബ്രദർ ജോയൽ റെജി എന്നിവർ ബ്രദർ യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർ ജെയിംസ് എബ്രഹാം, പാസ്റ്റർ പി.ഇ ജോർജ്ജ്, പാസ്റ്റർ സുരേഷ് മാത്യു, ബ്രദർ. ഷാജി വളഞ്ഞവട്ടം, ബ്രദർ ജോസ് ജോൺ കായംകുളം, സിസ്റ്റർ ആനി തോമസ് എന്നിവർക്കൊപ്പം സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളി, പാസ്റ്റർ ബെറിൽ ബി. തോമസ് ഇവാ. ഷിബിൻ ജി. സാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ്‌ എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചു.

ഐ.പി.സി കേരള സംസ്ഥാന ട്രഷറർ ബ്രദർ. പി.എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ബ്രദർ. ജെയിംസ് ജോർജ്ജ്, അഡ്വ. ജോൺസൻ കെ. ശാമുവേൽ, മുൻ പി.വൈ.പി.എ അധ്യക്ഷന്മാരായ സുവി. വിത്സൻ ശാമുവൽ, ബ്രദർ സുധി കല്ലുങ്കൽ, ബ്രദർ. കുര്യൻ ജോസഫ്, സൺഡേ സ്കൂൾ ട്രഷറർ ബ്രദർ ഫിന്നി പി. മാത്യു, മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി. പി മോനായി, മുൻ പി.വൈ.പി.എ ട്രഷറർ ജസ്റ്റിൻ നെടുവേലി എന്നിവർ ആശംസകൾ അറിയിച്ചു.

പി.വൈ.പി.എ സ്റ്റേറ്റ് കോ -ഓർഡിനേറ്റർ ബ്രദർ ജസ്റ്റിൻ രാജ് ക്യാമ്പ് കൺവീനറായും അഹോരാത്രം സേവനം ചെയ്തു. ആലപ്പുഴ മേഖലയിൽ നിന്നുള്ള ദൈവദാസന്മാരുടെയും സഹോദരങ്ങളുടെയും, പി.വൈ.പി.എ പ്രവർത്തകരുടെയും ഒത്തൊരുമയും സഹകരണവും ക്യാമ്പിന്റെ വിജയത്തിൽ നിർണായകമായി.

സ്റ്റേറ്റ് പി.വൈ.പി.എ ട്രഷററും ഐപിസി സംസ്ഥാന കൗൺസിൽ അംഗവുമായ ബ്രദർ വെസ്ലി പി. ഏബ്രഹാം തീം തിരഞ്ഞെടുപ്പ് & ക്യാമ്പിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കായി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട്, കേരളാ സ്പോർട്സ് കോലെഷൻ ടീം വിവിധ സെഷനുകളിൽ ഗെയിംസ് & വൈവിധ്യമാർന്ന പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. താലന്ത് നൈറ്റ്‌, ബ്ലഡ്‌ ഗ്രൂപ്പ് ഡിറ്റെക്ഷൻ ക്യാമ്പ്, ലൈവ് ഫുഡ്‌ എന്നിവയും നടത്തപ്പെട്ടു.

ബ്രദർ എം. ഐ തോമസ്, ബ്രദർ എഡിസൺ, ബ്രദർ സാം ജോൺ, സോളമൻ, ബ്രദർ മോനച്ചൻ എന്നിവരുടെ നേതൃത്വത്തിൽ അക്കോമോഡേഷൻ ചുമതല ഭംഗിയായി നിർവഹിച്ചു, ഒപ്പം പാസ്റ്റർ ഷിലു വർഗീസ്, പാസ്റ്റർ കെ.സി ജേക്കബ്, ബ്രദർ എബിൻ തോമസ് എന്നിവർ ലോക്കൽ അറേഞ്ച്മെന്റസ് ചുമതല നിർവഹിച്ചു.

ആലപ്പുഴ മേഖലാ പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ ലിജു പി. സാമുവേൽ, ബ്രദർ സന്തോഷ്‌ വർഗീസ്, ഇവാ ജോജി രാജു, പാസ്റ്റർ പ്രകാശ് പീറ്റർ, ബ്രദർ സോബിൻ സാമുവേൽ, ബ്രദർ ആശിഷ് വർഗീസ്, ബ്രദർ വിൽജി തോമസ്, ബ്രദർ ഗ്ലാഡ്വിൻ ജോസ് മുൻ മേഖലാ പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ജോസഫ് ജോൺ, ബ്രദർ മാത്യു വർഗീസ്, ബ്ലെസ്സൺ ഉമ്മൻ കരിപ്പുഴ എന്നിവരും പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ ബ്ലെസ്സൺ കാരിച്ചാൽ, ബ്രദർ ബിജു മാത്യു, ബ്രദർ മാത്യു ജെയിംസ്, ബ്രദർ സാം അലക്സ്‌ തോമസ്, ബ്രദർ സബിൻ സാബു, ബ്രദർ ജോബിൻ കായംകുളം, ബ്രദർ ഫെബിൻ ജെ. മാത്യു, സിസ്റ്റർ പ്രയ്‌സി മാത്യു, സിസ്റ്റർ അച്ചാമ്മ മാത്യു, സിസ്റ്റർ രാജി സുരേഷ്, സിസ്റ്റർ റൂബി ജോസഫ്, സിസ്റ്റർ വിജി മനു, സിസ്റ്റർ ബാബിന ജോസഫ് ക്യാമ്പ് കമ്മിറ്റിയ്ക്കൊപ്പം വിവിധ മേഖലകളിൽ പ്രവർത്തിച്ചു.

75- മത് പി.വൈ.പി.എ ജനറൽ ക്യാമ്പിന് തിരശീല വീഴുമ്പോൾ ആത്മീക, നവോത്ഥന, മേഖലയിലും, ക്രമീകരണങ്ങളിലും അവിസ്മരണീയമായ നിരവധി അനുഭവങ്ങൾ സമ്മാനിച്ചാണ് ക്യാമ്പിന് സമാപനമായത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.