ലേഖനം: ഒരു സഭയുടെ പ്രാർത്ഥന എങ്ങനെ ആയിരിക്കണം | ജോസ് ജി തേവലക്കര

യെരുശലേം സഭയുടെ പ്രാർത്ഥന എങ്ങനെയായിരുന്നു.???????,

1. നേതൃത്വത്തിനു  വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു ഈ  പ്രാർത്ഥന.

സഭയുടെ ആത്മീയ നേതാവ് പത്രോസും രാഷ്ട്രീയ നേതാവ് ഹെരോദാവു മായിരുന്നു, യാക്കോബിനെ കൊന്ന ഹെരോദാവ് പത്രോസിനെ യും  കൊല്ലുവാൻ  പിടിച്ചപ്പോൾ സഭ  പത്രോസിനു  വേണ്ടിയും,  ഹെരോദാവിന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ടാണ് പത്രോസിന് വിടുതലും ഹെരോദാ വിന്,തകർച്ചയും വരുവാൻ കാരണമായതു.   ദൈവസഭയും   ആത്മീയ നേതൃത്വത്തിനു       വേണ്ടിയും രാഷ്ട്രീയനേതൃത്വത്തി ന് വേണ്ടിയും പ്രാർത്ഥിക്കേണ്ടത്   അനിവാര്യമാണ്. പൗലോസ് തിമോത്തിയോസിന് ലേഖനമെഴുതുമ്പോൾ രാജാക്കന്മാർക്ക് വേണ്ടി യും, അധികാരസ്ഥർക്കു വേണ്ടിയും പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു.
(   1 Timothy 2:1,2)a
യാചന, പ്രാർത്ഥന, പക്ഷവാദം,സ്തോത്രംഎന്നിവയോട് കൂടെ  ആകാവുന്നതാണ്.

post watermark60x60

2 ഈ  സഭയുടെ  പ്രാർത്ഥന മരണ ദുഃഖത്തിൽ നിന്നും , നഷ്ട  ബോധത്തിൽ നിന്നും ഉള്ള പ്രാർത്ഥനയായിരുന്നു.
യാക്കോബിന്റെ വേർപാട് അവരെ വല്ലാതെ വേദനിപ്പിച്ചു ആ നഷ്ടബോധം അവരെ പ്രാർത്ഥനയിലേക്ക് നടത്തി. എൻറെ പാനപാത്രം നിങ്ങൾ കുടിക്കും എന്ന് യേശു യാക്കോബിനോട് പറഞ്ഞ  ദൂതും നിവർത്തിയായി(. Mathew 20:23)  പത്രോംസും കൂടി  തകർക്കപെട്ടാൽ  നേതൃത്വം ഇല്ലാതാകും എന്ന ചിന്തയും അവരെ പ്രാർത്ഥന യിലേക്ക് നയിച്ചു.

3 ബന്ധിക്കപ്പെട്ടവർക്ക്‌ വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു ഈ പ്രാർത്ഥന.

കൈകാലുകൾ ബന്ധിക്കപ്പെട്ട വനായി 18 പേരുടെ സംരക്ഷണയിൽ ഉറങ്ങുന്ന പത്രോസിനെ ആണ് നാം കാണുന്നത്. എന്തുകൊണ്ടാണ് ഇത്തരം ശക്തമായ കാവൽ പത്രോസിനെ ഉണ്ടാക്കിയത്,           ഇത് പത്രോസിന്റെ മൂന്നാമത്തെ അറസ്റ്റ് ആണ്.  കഴിഞ്ഞ  രണ്ടു  പ്രാവശ്യം അറസ്റ്റ് ചെയ്ത്  ജയിൽ അടച്ചെങ്കിലും ദൂതൻ ഇറങ്ങി വിടുവിക്കുകയും അവർ ദേവാലയത്തിൽ വീണ്ടും  പ്രസംഗിക്കുകയും ചെയ്തു. ആകയാൽ അസാമാന്യനായ ഒരു വ്യക്തി ആണെന്നുള്ള ബോധ്യത്തിൽ ആണ് സുരക്ഷ ശക്തമാക്കിയത്.     അതുപോലെതന്നെയാണ് പൗലോസിനെ ബന്ധിച്ച്പ്പോഴും  470 പേരുടെ പ്രൊട്ടക്ഷൻ ആണ് കൈസര്യയിലെക്ക് പോകുവാൻ സഹസ്രാധിപൻ ക്രമീകരിച്ചത്. (Act 23:23)  ദൈവമക്കളിൽ  വ്യാപരിക്കുന്ന അഭിഷേകത്തിന്റെ ശക്തിയുടെ വലിപ്പം ശത്രുവിന് വളരെ  നന്നായി  അറിയാം.    നമുക്ക് അതിനെക്കുറിച്ച് വലിയ ബോധ്യം ഇല്ലെങ്കിലും,   എന്നാൽ നമുക്ക് ഈ ബോധ്യം ശരിയായി   ഉണ്ടായിരിക്കണം.

4    .ഇത്   ഒരു   ശ്രദ്ധ ഏറിയ പ്രാർത്ഥനയായിരുന്നു .
പല പ്രാർത്ഥനകളും  ചടങ്ങായി,  അലസമായി,പോകുമ്പോൾ ഇത് ശ്രദ്ധ ഏറിയ പ്രാർത്ഥനയായിരുന്നു.   ഏലിയാ വിൻറെ പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ നീതിമാൻ റെ  ശ്രദ്ധയേറിയ പ്രാർത്ഥന എന്നാണ് പറഞ്ഞിരിക്കുന്നത് (. james 5:16)യേശുവിൻറെ പ്രാർത്ഥന യെ കുറിച്ച് പറയുമ്പോൾ അ തി ശ്രദ്ധയോടെ പ്രാർത്ഥിച്ചു എന്നും പറഞ്ഞിരിക്കുന്നു. ( Luke22:42)           ശ്രദ്ധയുള്ള പ്രാർത്ഥനയ്ക്കും,അതി  ശ്രദ്ധയോടെയുള്ള പ്രാർത്ഥനയ്ക്കും മറുപടി ഉറപ്പാണ്. അതുകൊണ്ട് നമുക്ക് അത്തരത്തിൽ പ്രാർത്ഥിക്കുന്നവർ ആയിത്തീരാം.

5. സഭയുടെ ഈ പ്രാർത്ഥനാ വാഗ്ദത്വം ഉള്ളവന്  വേണ്ടിയുള്ള  പ്രാർത്ഥനയായിരുന്നു. പത്രോസിനെ കുറിച്ച്  യേശു  ഇങ്ങനെ പറഞ്ഞിരുന്നു  നീ yavwa വനക്കാരനായിരുന്ന പ്പോൾ നിനക്ക് ഇഷ്ടമുള്ള ഇടത്തേക്ക് നീ സഞ്ചരിച്ചു,എന്നാൽ നീ വൃദ്ധനായ ശേഷം മറ്റൊരുത്തൻ നിൻറെ അരകെട്ടി നിനക്ക് ഇഷ്ടമില്ലാത്ത വഴികളിലേക്ക് നിന്നെ കൊണ്ടുപോകും. (  യോഹന്നാൻ   21:18). അപ്പോൾ താൻ വൃദ്ധൻ ആകും എന്ന പ്രവചനം ,പത്രോസ്  ആഴത്തിൽ വിശ്വസിച്ചതുകൊണ്ട്  സുഖമായി കാരാഗ്രഹത്തിൽ ഉറങ്ങുകയും ചെയ്തു. എന്നാൽ പൗലോസ് കാരാഗ്രഹത്തിൽ അർദ്ധരാത്രിയിൽ പാടി ആരാധിച്ചു ഏന്നാണ് നാം വായിക്കുന്നത്,പത്രോസും പൗലോസും തമ്മിലുള്ള വ്യത്യാസം ഇതാണ്.

വാഗ്ദത്തം ഉള്ളവർ ഏത് പ്രതിസന്ധിയുടെ നടുവിലും സുഖമായി  ഉറങ്ങും.               ആയുസ്സ് മുഴുവനും ഉറങ്ങി തീർക്കുന്ന ആളുകളും ഇല്ലാതില്ല,   ഏത് യോഗത്തിലും ചിലർ സുഖമായി ഉറങ്ങു.

6. ഈ പ്രാർത്ഥന ദൈവത്തിൻറെ ദൂതനെ തന്നെ ഇറക്കുന്ന പ്രാർത്ഥനയായിരുന്നു.
അസാധാരണമായ സന്ദർഭങ്ങളിലാണ് ദൂതന്മാർ ഇറങ്ങി വരാറുള്ളത്, ഗിതയോന് വേണ്ടിയും, ദാനിയേലിന് വേണ്ടിയും, പൗലോസി വേണ്ടിയും ഒക്കെ ദൂതൻ ഇറങ്ങിയിട്ടുണ്ട്.അതുപോലെ പത്രോസിനു വേണ്ടിയും ദൂതൻ  ഇറങ്ങുകയായിരുന്നു.
മനുഷ്യനെ കൊണ്ട് അസാധ്യമായ സന്ദർഭങ്ങളിലാണ് ദൈവം തന്റെ പ്രവർത്തിക്കായി ദൂതനെ അയക്കാറുള്ളത്. വിശ്വസിക്കാൻ തയ്യാറായാൽ അതി കാലത്തു കല്ലറയിലേക്ക് പുറപ്പെട്ട  സഹോദരിമാർക്ക് വേണ്ടി, ദൂതനെ അയച്ച് കല്ലുരുട്ടി മാറ്റിയത് പോലെ ദൈവം  നമുക്കുവേണ്ടിയുംതന്റെ ദൂതനെ അയയ്ക്കും.

7.  ഈ പ്രാർത്ഥന മുൻപിലുള്ള തടസ്സങ്ങൾ ഓരോന്നായി നീക്കുന്ന പ്രാർത്ഥനയായിരുന്നു.

ഒന്നാം കാവലും   രണ്ടാം കാവലും ഇരുമ്പ് വാതിലും ഓരോന്നായി ദൂതന്റെ മുൻപിൽ വഴിമാറി.  നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിൽ  തടസ്സങ്ങളെ ഓരോന്നായി ദൈവം വഴിമാറ്റി മാനിക്കും.
8.     ഈ പ്രാർത്ഥന ചിലരുടെ പ്രതീക്ഷയിൽ നിന്ന് ചിലരെ വിടിവിക്കുന്ന  പ്രാർത്ഥനയായിരുന്നു.   യാക്കോബ് കൊല്ലപ്പെട്ടത് പോലെ കൊല്ലപ്പെടും എന്നായിരുന്നു ഹെരോദാവൻറെയും ജനത്തിന്റെ യും പ്രതീക്ഷ,എന്നാൽ ദൈവം അവരുടെ പ്രതീക്ഷ യിൽ നിന്നും പത്രോസിനെ വിടുവിച്ചു.   നാം ചത്ത വീഴുമെന്നും നീര് വെച്ച് വീർക്കും എന്നും കാത്തിരിക്കുന്ന ചിലർ ഉണ്ടാകാം, പക്ഷേ ദൈവം അതിൽനിന്ന് നമ്മെയും  വിടുവിക്കും.

9. പ്രാർത്ഥിച്ചവൻറെ അടുക്കലേക്ക് പ്രാർത്ഥനയുടെ മറുപടി എത്തുന്ന പ്രാർത്ഥനയായിരുന്നുഇത്‌.ദൈവ പൈതലേ നിൻറെ അടുക്കലേക്ക് തന്നെയാണ് പ്രാർത്ഥനയുടെ മറുപടി എത്തുന്നത്.

10  തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയായിരുന്നു ഈ പ്രാർത്ഥന. പത്രോസ് ചെല്ലുമ്പോൾ സഭ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു  ഈ ദിവസങ്ങളിൽ  നമുക്കും തുടരുന്ന ഒരു പ്രാർത്ഥന ഉണ്ടായിരിക്കട്ടെ.

ജോസ് ജി തേവലക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like