ഇന്നത്തെ ചിന്ത : അപകടം പിടിച്ച ഭോഷത്വവും പരിമിതിയുള്ള ജ്ഞാനവും | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി10:1,2
ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.

ലോകജ്ഞാനത്തെ വാനോളം പുകഴ്ത്തുമ്പോഴും ഭോഷത്വത്തിന്റെ അപകടവും ജ്ഞാനത്തിന്റെ പരിമിതികളെക്കുറിച്ചും ശലോമോൻ പറയുന്നുണ്ട്. ഒരു ഈച്ച നിരൂപിച്ചാൽ തൈലത്തെ നശിപ്പിക്കാനാകും എന്നപോലെ തന്നെയാണ് ജ്ഞാനത്തെ ഇല്ലാതാക്കുവാൻ നിമിഷനേരം മതി. നിസ്സാര ഭോഷത്വം മൂലം അനേകർക്കു നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ വാക്കും പ്രവർത്തിയും സൂക്ഷിക്കേണ്ടത് ആവശ്യമാണ്. 1 പത്രൊസ് 3:9 പറയും പോലെ, “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ”. പ്രിയരേ, നാം മുഖാന്തിരം മറ്റുള്ളവർ അനുഗ്രഹീതരാകട്ടെ. ഭോഷത്വത്തിൽ നിന്നും ഒഴിഞ്ഞിരിക്കാം, ദൈവീക ജ്ഞാനത്താൽ നിറയാം.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like