കവിത: കിളിക്കൊരു കൂട്ട് | ലിറ്റി സാം, കുവൈറ്റ്

നാട്ടിലെ കൂട്ടിൽനിന്നും പാഞ്ഞുപറന്നൊരു കിളി ഞാൻ
നനഞ്ഞൊഴുകുമീ നയനങ്ങൾ മാത്രമെൻ കൂട്ടാണെ..
ആർത്തലച്ചൊരു സാഗരംപോലെൻ ആത്മാവിൽ
അണയാത്ത ജ്വാലയായെൻ ദുഃഖങ്ങളണകെട്ടി നിൽക്കവേ..
പറന്നകന്നു ദൂരമാം ഉൾവനത്തിലെത്തി ഞാൻ
പേടിപ്പെടുത്തുമെൻ ഓർമ്മകളെന്നെ വലം വയ്ക്കവേ
വട്ടമിട്ടു പറന്നു ഞാനാ കാടിനേകാന്തതയിൽ
വലഞ്ഞു ക്ഷീണിച്ചൊരുകൊമ്പിൽ വിറച്ചു ഞാനിരിക്കവേ..
അടുത്തറിഞ്ഞു ഞാനൊരു സ്വാന്ത്വന സ്പർശം
അസ്വസ്‌ഥമാമെൻ ഹൃദയത്തിനൊരു തണുപ്പായി
അതെൻ യേശുനാഥൻ കരമാണെന്നറിഞ്ഞു
ആശ്വാസ ദാതാവിൻ മാർവിലണഞ്ഞു ഞാൻ
കൂടുണ്ട് ഞാനെന്നും നിന്നോടൊപ്പമുണ്ടെന്നു പറഞ്ഞവൻ
കൂട്ടായരികെ വന്നെൻ നാഥൻ കൂടെ കുതിക്കവേ
ഉയരെ പറന്നു ഞാനെൻ ഭീമമാം ദുഃഖങ്ങളെല്ലാമേ
ഉരുകി ചെറു കണികകളാകുന്നത് നേരിൽ കണ്ടു ഞാൻ.

ലിറ്റി സാം, കുവൈറ്റ്

-ADVERTISEMENT-

-ADVERTISEMENT-

You might also like