ഇന്നത്തെ ചിന്ത : തലവിധി | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 6:2
ദൈവം ഒരു മനുഷ്യനു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.

ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം തലവിധിയാണെന്നു പറയുന്നവർ ധാരാളമുണ്ട്. ഇത്തരക്കാർക്ക് ഒന്നിലും സംതൃപ്തിയോ സന്തോഷമോ ഉണ്ടാകില്ല. എല്ലാം വിധിയെന്നു പറയുന്നവർ പിന്നെ എന്തിനാണ് കഠിനാധ്വാനം ചെയ്യുന്നത്? ദൈവാശ്രയം ഇല്ലാത്തതുകൊണ്ടാണ് ഫലശൂന്യതയും നിരാശയും ഉണ്ടാകുന്നത്. പ്രിയരേ, ജീവിതം ഒന്നേയുള്ളു. കഷ്ടനഷ്ടങ്ങൾ വന്നാലും അതിനിടയിലും സന്തോഷം ഉടുപ്പിക്കാൻ കർത്താവിന് കഴിയും. പ്രത്യാശയോടെ യാത്ര തുടരാം.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like