ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസംബർ 10, 11 ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഡിസംബർ 10, 11 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബണ്ണാർഗട്ടെ റോഡ്, മീനാക്ഷി മാളിന് എതിർവശം ലോയോളാ സ്കൂളിന് പുറകിലുള്ള മൈത്രേയ എക്കോ സ്പിരിചാലുറ്റി സെന്ററിൽ നടക്കും.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ പി.സി.ചെറിയാൻ ( റാന്നി ), കെ.ജെ.തോമസ് ( കുമളി ) എന്നിവർ പ്രസംഗിക്കും.
ബ്രദർ. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.

സൗത്ത് സെൻ്റർ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് ( സെക്രട്ടറി), ബ്രദർ .ലിജോ ജോർജ് (ട്രഷറർ), പാസ്റ്റർ ബിജു ജോൺ ( പബ്ലിസിറ്റി കൺവീനർ) പാസ്റ്റർമാരായ ബിനു ചെറിയാൻ, സാംസൺ ആർ എം, സഹോദരന്മാരായ പ്രദീപ്‌ ടി വർഗീസ്, ഫെബിൻ ടൈറ്റസ്, രഞ്ജിത് കെ രാജു എന്നിവർ നേതൃത്യം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like