ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകളുമായി മാറാനാഥാ ആത്മാദായം ടീമും യൂത്ത് ഇൻ ക്രൈസ്റ്റും
കാട്ടാക്കട: ഇന്റർ നാഷണൽ സീയോൻ അസംബ്ലി ചെവിടംകോട് ബെഥെൽ ചർച്ചിന്റെ മിഷനറി വിഭാഗമായ മാറാനാഥാ ആത്മാദായം മിഷ്ണറി ടീമിന്റെയും, യുവജന വിഭാഗമായ യൂത്ത് ഇൻ ക്രൈസ്റ്റ്ൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ക്ലാസുകൾ നടന്നു. എല്ലാ മാസവും ക്ലാസ്സുകൾ നടന്നു വരുന്നുണ്ട്. അമ്പതിലധികം ക്ലാസ്സുകൾ ഇതിനോടകം പിന്നിട്ടു. പാസ്റ്റർ അജി തോംസൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചെവിടം കോട് ബെഥെൽ ചർച്ചിന്റെ ഗായകസംഘമായ ഗോസ്പ്പൽ മ്യൂസിക് ഗാനങ്ങൾ ആലപിച്ചു.


- Advertisement -

Comments are closed.