ഇന്നത്തെ ചിന്ത : വചനത്തോട് കൂട്ടാനും കുറയ്ക്കാനും പാടില്ല | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ: 30:5, 6
ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.
അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു.

ആഗൂർ തന്റെ വാക്കുകളിലൂടെ പറയുന്നത് ദൈവത്തെ വെളിപ്പാടുകളിലൂടെ മാത്രമേ അറിയുവാൻ കഴിയൂ എന്നാണ്. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമാക്കപ്പെട്ടതും ശുദ്ധി ചെയ്തതുമായ വചനത്തോട് ഒന്നും കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്. കാരണം, ജീവനും ഭക്തിക്കും ആധാരമായതെല്ലാം ഈ വചനത്തിലുണ്ട്. വെളിപ്പാടു
22:18,19 വാക്യങ്ങൾ ശ്രദ്ധിക്കുക, “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും”.
. അതിനാൽ വചനം അനുസരിച്ചു ജീവിക്കുന്നവരായി മാറാം. അതിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like