ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ: ശതാബ്ദി കൺവൻഷന്റ് ഒരുക്കങ്ങൾ ആരംഭിച്ചു

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ ശതാബ്ദി കൺവൻഷൻ 2023 ജനുവരി23മുതൽ 29 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
23-ാം തീയതി തിങ്കളാഴ്ച വൈകിട്ട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ നാഷണൽ ട്രഷറാറും കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും.. എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസുക്കുട്ടി അദ്ധ്യക്ഷത വഹിയ്ക്കും.
റവ. ആൻഡ്രൂ ബിന്ദ്ര (ഏഷ്യ -പസഫിക്ക് ഫീൽഡ് ഡയറക്ടർ) റവ. കെൻ ആൻഡേഴ്സൻ (സൗത്ത് ഏഷ്യൻ സൂപ്രണ്ട് )എന്നിവർ മുഖ്യാതിഥിതികൾ ആയിരിക്കും *..”ദൈവത്തിന് കൊള്ളാവുന്നനായി നിൽക്കുക”* എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സ്വദേശികളും വിദേശിയരുമായ പ്രസിദ്ധരായ കൺവൻഷൻ പ്രഭാഷകർ ദൈവവചനം ശുശ്രൂഷിയ്ക്കും.സംഗീത ആരാധന,ദൈവവചനശുശ്രൂഷ,ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് &സൺഡേസ്കൂൾ പ്രോഗ്രാം, ലേഡീസ് മീറ്റിംഗ്, സാംസ്കാരിക സമ്മേളനം, മിഷനറി കോൺഫറൻസ്,എന്നി പ്രോഗ്രാമുകൾ ഒരാഴ്ച നീണ്ടു നിൽക്കുന്ന കൺവൻഷനിൽ വെച്ച് നടത്തപ്പെടും..ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും.

പ്രസ്തുത മഹായോഗത്തിൽ സ്വദേശത്തും വിദേശത്തും ഉള്ള ദൈവസഭയിലെ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുക്കും. കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പാ. കെ. എം ജോസ് (സാമ്പത്തികം), പാ.വി.സി.സിജു(പബ്ലിസിറ്റി)പാ.ലാലപ്പൻ പീറ്റർ (പ്രാർത്ഥന), പാ.എൻ.എ.തോമസുക്കുട്ടി(പന്തൽ),പാ.കെ.ജെ.ജോസഫ്(സ്റ്റേജ്), പാ. സാബു ജോൺസൻ (വോളിൻ്റിയേഴ്സ്), പാ.സി.ജെ.വർഗ്ഗീസ്(സ്നാനം),പാ. കെ. ജെ ജയിംസ് (ലൈറ്റ്&സൗണ്ട്),പാ.എം.ജെ.സണ്ണി(ഫുഡ്),പാ. ടി. കെ. കുഞ്ഞുമോൻ (അഷേഴ്സ്),പാ.കെ.സി.ചെറിയാൻ(മ്യൂസിക്ക്),പാ. സണ്ണി.പി.ജോയി (ന്യൂസ്) കൂടാതെ മറ്റ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.

-Advertisement-

You might also like
Comments
Loading...