‘ക്രിസ്തുയേശുവിന്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു

അക്ഷരങ്ങളുടെ ശക്തി വലിയത്: റവ.ജോർജ് മാത്യു പുതുപ്പള്ളി

ആനന്ദപ്പള്ളി: അക്ഷരങ്ങളുടെ ശക്തി വളരെ വലുതാണെന്നും അതു പ്രഭാഷണങ്ങളെക്കാൾ ശക്തമാണെന്നും റവ.ജോർജ് മാത്യു പുതുപ്പള്ളി അഭിപ്രായപ്പെട്ടു.
ഒരു തുള്ളി മഷി ജനകോടികളെ ചിന്തിപ്പിക്കും. പുസ്തകങ്ങൾ എപ്പോഴും വലിയ നിലയിൽ സ്വാധീനം ചെലുത്തും എന്നും അദ്ദേഹം പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥയായ ‘ ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു പ്രസ്താവിച്ചു. അടൂർ- ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നവംബർ 22 നു നടന്ന പുസ്തക പ്രകാശന സമ്മേളനത്തിന്
എ ജി അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ പ്രസിഡൻ്റും എ ജി ദൂതൻ മാസിക ചീഫ് എഡിറ്ററുമായ ഡോ.ഡി. കുഞ്ഞുമോൻ പുസ്തകത്തിൻ്റെ പ്രഥമ കോപ്പി സ്വീകരിച്ചു. എഴുത്തുകാരനും പ്രസാധകനുമായ
ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകാവതരണം നടത്തി.

പാസ്റ്റർമാരായ മുളവന മോഹൻദാസ്, സാം ജോൺ, സണ്ണി കുരുവിള,
ജോർജ് തോമസ്, പി.എം.ജോൺസൻ, മോനച്ചൻ ജോർജ്, സന്തോഷ് ജോൺ സഹോദരൻമാരായ ജോസ് വർഗീസ്, എം.ഡി. ജോർജ്, എൻ.എസ്.സാമുവേൽ, രാജു ജോഷ്വ, സിബു പാപ്പച്ചൻ തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തി. സാജൻ തോമസ് ഗാനാലാപനം നടത്തി. അങ്ങാടിക്കൽ എ ജി ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നല്കി. പാസ്റ്റർ ടി.വി.തങ്കച്ചൻ സ്വാഗതവും ബ്ലസൺ തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു. പാസ്റ്റർ പി.വി മാത്യു സമാപന പ്രാർത്ഥന നയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.