കവിത: കാനാവിൽ കല്യാണത്തിലെ ഒരു വിരുന്നുകാരൻ | സനില്‍ ഏബ്രഹം

പണ്ടൊരു കാനായിലുണ്ടായൊരു വേളിയിൽ,
വിരുന്നിനായ് ഞാനും പോയി .
കണ്ടതിലും മേലെയായിരുന്നാച്ചന്തം, എങ്ങും നിറങ്ങൾ മനോഹരമാം വിധം.

ചെമ്മേ വർണ്ണങ്ങളാൽ ഭംഗിതീർത്തയീ, മണ്ഡപമെങ്ങും അതിരമണീയമാക്കും
തങ്കനിർമിതമാം പീഠങ്ങളുമ്മെല്ലാം,
ചുറ്റും വിടർത്തിയ കംമ്പളവും.

കണ്ടറിഞ്ഞുള്ളു നിറഞ്ഞുയെൻ, കൊതിയോടെ പന്തിയും പൂർത്തി ചെയ്തു പിന്നെ,
വീഞ്ഞിനായി നിന്നപ്പോൾ, കേട്ടറിഞ്ഞു വിളമ്പിനായിനിയില്ലെന്നും.

വേണ്ടുവോളെല്ലാമുണ്ടായിരുന്നെങ്കിലും, വേണ്ടതില്ലാതെ നിന്ദിതനായി-
എന്തുചെയ്യുമെന്ന് ചിന്തിച്ചുലഞ്ഞീടുമോരപ്പനെ കണ്ടുഞാൻ അന്നവിടെ.

വീഞ്ഞിനായോടിയലഞ്ഞു മനം തകർന്നീതാതനെ യൊന്നു ഓർത്തു പോയ്‌ ഞാൻ.
എന്തുചെയ്താലും ആ പന്തിയങ്ങുതീർക്കാൻ, വെമ്പലായ്തേങ്ങുന്നൊരപ്പ നിവൻ.

കണ്ടകുറവുകൾ പങ്കുവച്ചീടുവാൻ, വ്യഗ്രമായ് നിൽക്കുന്ന മാനവരും.
പകയോടെ കൈപ്പുശരങ്ങളാൽ പഴിചാരും, ഉറ്റോരെയും കണ്ടു അന്നവിടെ.

എന്നാൽ

നിറവുള്ള നാഥൻ നിറക്കുന്ന നാഥന്റെ , സാന്നിധ്യമവിടുണ്ടെന്നതോർത്തില്ലാതാരും.
കുറവെല്ലാം കുളിർമഴയായി മാറ്റുന്നോരുടയോന്റെ സാമിപ്യമ്മറിഞ്ഞില്ലാതാനും.

എല്ലാമ്മറിയുന്ന എല്ലാം മുൻകാണുന്ന, ഈ ലോകനാഥനുൾകണ്ടു ഇതെല്ലാം.
നീക്കിയാഭാരങ്ങൾ മാറ്റിയാദുഃഖങ്ങൾ,
വീര്യമേറും പുതുവീഞ്ഞിൻ നിറവിനാൽ തന്നെ.

കണ്ടു ഞാൻ കണ്ണുകുളിരെയാ സാന്നിഥ്യം, കേട്ടുഞാൻ തന്നുടെ ജീവവചസുകൾ.
അറിഞ്ഞുഞാനവനൽഭുതങ്ങളുമന്നു,
രുചിയേറും വീര്യമാം പുതു വീഞ്ഞിനാലെ .

അതുകൊണ്ട്

ഉയിരേയൊള്ള നാഥൻ ഉയർത്തുന്ന നാഥൻ, ഈ ഉലകത്തിലുണ്ടെന്നതോർക്കുക നീയും.
നീറും നിരാശയും രോഗദുഖങ്ങളും
നീക്കുംനാഥ നുണ്ടന്നറിയുക നീയും.

കൈപ്പിടിച്ചുയർത്തി താങ്ങിനടത്തുന്നോൻ കൈ വിടില്ലെന്നും വെറുക്കില്ലെന്നും.
പോകാമീനാഥന്റെ ഒപ്പമെപ്പോഴും, തീർക്കമീയാത്രയീ നാഥനായി.

സനിൽ എബ്രഹാം

-Advertisement-

You might also like
Comments
Loading...