ലേഖനം: അന്യമായിപോകുന്ന പഴയ നാളുകൾ | പാസ്റ്റർ സാം ജോർജ്, വേങ്ങുർ

യഥാർത്ഥ ദൈവ ദർശനമുണ്ടായ ഒരു ഒന്നാം തലമുറ അതിൽ നിന്നു അല്പം വ്യത്യാസപ്പെട്ട രണ്ടാം തലമുറക്കാരും, കുറെക്കൂടി മാറ്റം വന്ന മൂന്നാം തലമുറക്കാരും അവരുടെ സന്താനങ്ങളുമാണ് ഇന്നത്തെ ആത്മീയ ഗോളത്തിലുള്ളത്. ആദ്യത്തെ ദേവാലയം കണ്ട ആ പിതാക്കന്മാർ അപൂർവ്വം ചിലരൊഴിച്ച് മറെറല്ലാവരും അക്കരെ നാട്ടിലെത്തിക്കഴിഞ്ഞു. അവരുടെ പിമ്പിൽ നിന്ന പ്രിയപ്പെട്ടവരുടെ എണ്ണവും വളരെ കുറഞ്ഞുതുടങ്ങി. അതോടുകൂടി അനുഭവത്തിലും സാരമായ വ്യതിയാനം സംഭവിച്ചുപോയി എന്നു മനസ്സോടെ സമ്മതിച്ചേ മതിയാവൂ

അന്നു ദൈവ മക്കൾ തമ്മിൽ കാണുന്നത് എത്രയോ പ്രിയംകരമായിരുന്നു. ഒരുമിച്ചു ദീർഘ ദിവസങ്ങൾ കഴിഞ്ഞാലും അതു അസുഖകരമല്ല എന്നു മാത്രമല്ല; പിരിഞ്ഞു പോകുന്നതു വേദനാജനകങ്ങളായ ഘട്ടങ്ങളുമായിരുന്നു. “ഭൂമിയിലെ വിശുദ്ധന്മാരോ അവരെനിക്കും പ്രസാദമുള്ള ശ്രേഷ്ടന്മാരെന്നു” പരസ്പരം സമ്മതിച്ചുകൊടുക്കുവാൻ പ്രയാസമൊന്നുമില്ലായിരുന്നു. അന്നത്തെ മാനസ്സാന്തരം ചുങ്കക്കാരനെപോലെ അലറിക്കരയുന്ന രംഗങ്ങൾ തന്നെയായിരുന്നു. പ്രതികൂലങ്ങളുടെ നടുവിൽ മുന്നോട്ടുവന്നു സ്നാന ജലത്തിൽ കർത്താവിനെ സാക്ഷിക്കുന്നതു അവസ്മരണീയ രംഗങ്ങളായി. ആരെ കണ്ടാലും സുവിശേഷം പറയുന്നവർ, ഇന്നു നാം സുഖമായുറങ്ങുന്ന രാത്രി കാലങ്ങൾ അവർ മുട്ടിന്മേൽ നിൽക്കുന്നതിനും മലമുകളിൽ നിന്നുകൊണ്ടും സുവിശേഷം വിളിച്ചറിയിക്കുന്നതിനും ഉപയോഗിച്ചിരുന്നു. രാത്രി മുഴുവനും പ്രാർത്ഥനയിൽ ചെലവഴിക്കുന്ന വിശുദ്ധന്മാർ അന്നു വിരളമല്ലായിരുന്നു. വേദപുസ്തകങ്ങളുമായി സഹോദര സഹോദരിമാർ വെള്ളവസ്ത്രധാരികളായി ആഹ്ളദപൂർവ്വം ദീർഘ ദൂരം നടന്നുപോകുന്നതും കർത്താവ് സന്തോഷത്തോടെ കണ്ട ദിനങ്ങളുണ്ടായിരുന്നു. ആ പഴയ ഗാനങ്ങൾ ഒത്തു ചേർന്നു പാടുന്നത് , സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നത്, സാക്ഷ്യത്തിനവസരം ലഭിച്ചാൽ പ്രയോജനപ്രദമായി അതും ഉപയോ ഗിക്കുന്നതും, വചനമാകുന്ന പാൽ ധാരാളം കുടിക്കുന്നതും, ആഴ്ച വട്ടത്തിൻറ ഒന്നാം നാളിനായി ആകാംക്ഷയോടെ കാത്തി രിക്കുന്നത്, സഹോദരനുമായി അല്പ പ്രയാസമുണ്ടെന്നു കണ്ടാൽ സകല വിനയത്തോടും ആയതും പറഞ്ഞുതീർക്കുവാൻ മദ്ധ്യസ്ഥന്മാർ വേണ്ടാത്തതും, മഹായോഗങ്ങൾ അതും അർ ഹിക്കുന്ന മഹത്വത്തിൽ നടന്നിരുന്നതും ഇവയെല്ലാം അക്കാലത്തിന്റെ സവിശേഷതകളായിരുന്നു. കത്താവിന്റെ വരവിനെക്കുറിച്ചുള്ള ആ ഒടുവിലത്തെ ദൂതും അടുത്ത കൺവൻഷൻ വരെയെങ്കിലും കാതുകളിൽ മുഴങ്ങുന്നതായി തോന്നും. ഈ ലോകത്തെ നിസ്സാരമായും നിത്യതയെ മനോഹരമായും അവർ ദർശിച്ചിരുന്നു. ഒരാഴ്ചയോ അതിലധികമോ ദിവസങ്ങൾ യോഗങ്ങളിൽ സംബന്ധിച്ചിട്ടു പിരിയുന്നതു മനസ്സോടെയല്ല, എന്നു ആനന്ദബാഷ്പം വിളിച്ചറിയിച്ചിരുന്നു.

ഇന്നാകട്ടെ പിരിയുന്നതാണേറെയിഷ്‌ടം ! കഴിഞ്ഞ കാലത്തു അനുഭവിച്ച സകല സന്തോപത്തിൻറയും ഒരു മറുവശം എവിടേയും കാണുവാൻ കഴിയും. കാര്യങ്ങൾ പലതു നടത്തുന്നുണ്ടെങ്കിലും ആ ശൂനേംകാരി പറഞ്ഞതുപോലെ വേണ്ടതില്ലാത്ത സ്ഥിതിയാണ് ദൃശ്യമാകുന്നതു്. കുടുംബ പ്രാർത്ഥനയിൽ, രഹസ്യ പ്രാർത്ഥനയിൽ , സഭായോഗങ്ങളിൽ , പരസ്യം പ്രവത്തനങ്ങളിൽ ഒക്കെയും ഒരു ഇമിറേറഷൻ വന്നു ചേർന്നിരിക്കുകയാണ്. പാപത്തെക്കുറിച്ച് അനുതപിക്കുന്നതിനോ, ഹൃദയത്തിനു പുതുക്കം വരുത്തുന്നതിനോ കഴിയാത്ത മാനസാന്തരം ഒരു വിധം ഫാഷനായി ജലസ്നാനം വഴി സഭക്കകത്തു വന്നിരിക്കയാണ്. പ്രാത്ഥനക്കും സ്തോത്രത്തിനും നാവില്ല. ആരാധനക്കു യോഗ്യമായ നിലയിൽ ഒന്നു വായിപ്പാൻ , ഒരു സാക്ഷി പറയുവാൻ ആ പരസ്യ സ്ഥലത്ത് ഒന്നു നില്പാൻ സഹോദരനു സാദ്ധ്യമല്ല. വളരെ കഷ്ടിച്ചു ആ പുറകിൽ വന്നിരുന്നു കർത്ത മേശയിൽ പങ്കുകൊണ്ടും അങ്ങനെ കൂട്ടായ്മക്കാരനും, കൂട്ടായ്മക്കാരിയുമായി വിശ്വാസ ജീവിതം തുടരുകയാണ്. വചനം പഠിക്കുവാൻ ആഗ്രഹമില്ല; സമയമില്ല രഹസ്യ പ്രാത്ഥന എന്നൊരു വിഷയമേയില്ല; അതിരാവിലെ ചില കാര്യങ്ങൾക്കു പോകേണ്ടതിനാൽ വായിച്ചു ധ്യാനിക്കാൻ സമയമില്ല. രാഷ്ട്രീയം ധാരാളം പറയാനുള്ളതുകൊണ്ടു സുവിശേഷം പറയുവാൻ എളുപ്പവുമല്ല, അടുത്തിരിക്കുന്ന സഹോദരനുമായി നല്ല സന്തോഷമില്ലാത്തതിനാൽ കഷ്ടിച്ചു ആരാധനായോഗം കഴിയുന്നതു വരെ ഇരിക്കയും. വചനശ്രൂഷസമയത്തു പലപ്പോഴും വെളിയിലായിരിക്കും. വളരെ താമസിച്ചു വന്നതു കൊണ്ടും നേരത്തേ പോകേണ്ട പരീക്ഷ പലർക്കുമുണ്ടാകും ! ആ ചെറിയ പുസ്തകവുമായി പോകേണ്ട തനിയേ പോകുന്നതാണിഷ്ടം ! സഭായോഗം കഴിഞ്ഞാൽ അടുത്ത സഭായോഗം വരെ കേവലം ആ പഴയ ആളായി നടക്കുന്നതിൽ യാതൊരു മാന്യതക്കുറവുമില്ല!

പ്രിയ സഹോദരാ ഈ നിലയിൽ എത്ര നാൾ മുമ്പോട്ടു പോകും? ആനയെ എറിഞ്ഞിട്ടു പുരക്കു മറഞ്ഞാൽ ഏറു കൊണ്ട ആന നിന്നെ വെറുതെ വിടുകയില്ല എന്നോർക്കണം.

അല്ലയോ അമ്മമാരേ, നിങ്ങളുടെ പെൺ മക്കൾ രക്ഷിക്കപെട്ടവരായിരിക്കാം. അവരുടെ തുടർന്നുള്ള ജീവിത രീതികൾ നിങ്ങൾ പരിശോധിക്കാറുണ്ടോ? അവർ തിരുവെഴുത്തു വായിക്കുന്നുണ്ടോ? തനിച്ചു പ്രാത്ഥിക്കുന്നുണ്ടോ എന്നു ചിലപ്പോഴെങ്കിലും അന്വേഷിക്കാറുണ്ടോ? നിങ്ങൾ ധരിക്കാത്തതും ധരിക്കാൻ ഇഷ്ടപ്പെടാത്തതുമായ വസ്ത്രങ്ങളുമായി നിങ്ങളുടെ മക്കൾ ദൈവജനത്തിന്റെ മദ്ധ്യത്തിൽ വരുന്നതിൽ നിങ്ങൾക്കു യാ തൊരു ചിന്തയുമില്ലേ? പിതാക്കന്മാരേ നിങ്ങൾക്കും ഇതിൽ ചുമതലയില്ലാതില്ല. പല നിലയിലും ഈ ലോക ത്തിന്നനുരൂപരായിരിക്കുന്ന തലമുറയെ കണ്ടിട്ടും നിങ്ങളുടെ ഹൃദയം നുറുങ്ങുന്നില്ലേ? അവരുടെ വിദ്യാലയ ജീവിതം, ഔദ്യോഗിക നില, കുടുംബ ജീവിതം ഇതൊക്കെയും ദൈവ മുമ്പാകെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. “അവൻ കൂട്ടായ്മയിലാണ് , അവൾ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു അവിടെ വല്ല പ്പോഴും പോകുന്നുണ്ട്” എന്നും, തട്ടി കളിച്ചാൽ മാത്രം പോരാ, അവരെ ഓർത്തു കരയുവാൻ നമുക്കു കൃപയുണ്ടാകട്ടെ! കുടിലുകൾ മാളികകളായി. ആയിരങ്ങളുടെ കണക്കുകൾ ലക്ഷങ്ങ ളായി. ദൈവം നമ്മെ അനുഗ്രഹിച്ചു; എന്നാൽ ഭയപ്പെടുക. കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? ചെലവഴിച്ച പണത്തിന്റെ കണക്കും, ചെയ്ത പ്രവർത്തനങ്ങളുടെ ശരിയായ ലിസ്റ്റ് അവിടെ സമർപ്പിക്കേണ്ട സമയം വരുന്നു! നമുക്കു ഒന്നുന്നരാം. നമ്മുടെ വ്യക്തിത്വത്തിലുള്ള അനാന്മീയത്വം കുടുംബത്തിലെ സ്വൈര്യമില്ലായ്മ, സഭക്കകത്തെ നിർജ്ജിവത്വം ഇവയെല്ലാം ഓത്തും നെടുവീർപ്പിട്ടുകൊണ്ടും കർത്ത സന്നിധിയിൽ വീഴാം. ഭിന്നതകൾ അവസാനിക്കേണ്ടതിനും, രക്ഷിക്കപ്പെടാത്ത പ്രിയപ്പെട്ടവർ ദൈവകൃപയിലേക്കു വരേണ്ടതിനു ‘, ദൈവ ജനത്തിനു ഒരു മാനസ്സാന്തരം ഉണ്ടാകേണ്ട ഹൃദയഭാരമുള്ള പ്രിയപ്പെട്ടവരേ ചേർന്നു വരുവീൻ. ദിവസങ്ങൾ അവസാനിക്കുന്നതിനു മുമ്പ്, കൈകൾ ബലഹീ നമാകുന്നതിനു മുമ്പ് കണ്ണുകൾ അടയും മുമ്പ് ഒരു നല്ല കാലം പണ്ടത്തെപ്പോലെ അതിലുപരിയായി സന്തോഷിക്കുന്ന ഒരു കാലം ഉണ്ടാകാൻ നമുക്കും പ്രാത്ഥിക്കാം. സ്വഗ്ഗീയ ബാങ്കിൽ നിക്ഷേപിച്ച് നല്ല പോർ പൊരുതി ഓട്ടം തികയ്ക്കാം. ന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

പാസ്റ്റർ സാം ജോർജ് വേങ്ങുർ
(ഐപിസി ഡൽഹി സ്‌റ്റേറ്റ് സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.