ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) കെനിയ കൺവൻഷൻ വെള്ളിയാഴ്ച മുതൽ

കെനിയ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കെനിയയിലെ പ്രധാന ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് വാർഷിക കൺവൻഷൻ നവംബർ 18 മുതൽ 20 വരെ നയിർറൊബി ഉതിറു കോർപ്പറേഷനിൽ നടക്കും.
വെള്ളി, ശനി വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like