ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ദൈവസഭ: ജനറൽ കൺവൻഷൻ ഡിസംബർ 22 മുതൽ

മാവേലിക്കര: കല്ലുമല ദൈവസഭയുടെയുടെ ജനറൽ കൺവൻഷൻ ഡിസംബർ 22 വ്യാഴം മുതൽ 25 ഞായർ വരെ ഐ. ഇ. എം ഗ്രൗണ്ട് (കല്ലുമല) നടക്കും.
ബൈബിൾ ക്ലാസ്, പകൽ യോഗങ്ങൾ, യൂത്ത് മീറ്റിംഗ്, സഹോദരിമാരുടെയോഗം എന്നിവ കൺവൻഷനോട് അനുബന്ധിച്ചു നടക്കുന്നതാണ്. പാസ്റ്റർ. സാം മാത്യു, ഡോ. ബി വർഗ്ഗീസ്, പാസ്റ്റർ. വർഗ്ഗീസ് ഏബ്രഹാം (രാജു മേത്ര) എന്നിവരും മറ്റു ദൈവദാസന്മാരും ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.

ദൈവസഭയുടെ മ്യൂസിക് ആൻഡ് മീഡിയ ഡിപ്പാർട്മെന്റായ ” ലൈർ മ്യൂസിക് ” ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like