മിഷൻ ചലഞ്ച് മീറ്റിംഗിന് അനുഗ്രഹീത സമാപനം

എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകിയ ഓൺലൈൻ മിഷൻ ചലഞ്ച് പ്രോഗ്രാം അനുഗ്രഹീതമായി നടത്തപ്പെട്ടു. പാ. ബിനു ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗ് റവ. തമ്പി മാത്യു അറ്റ്ലാന്റ ഉത്ഘാടനം ചെയ്തു. പാ. ഷിബു കെ ജോൺ എക്സൽ ടീം ഏറ്റെടുത്തിരിക്കുന്ന മിഷൻ ഫീൽഡുകളെകുറിച്ച് വിവരണം നൽകി. പാ. ജസൻ പി ജോസഫ് ( വെസ്റ്റ് ബംഗാൾ) നെഹമ്യാവിന്റെ ജീവിതത്തിൽ നിന്നും വെല്ലുവിളികളെ ദൈവാശ്രയ ബോധത്തിൽ നേരിടുക എന്ന ദൈവ വചന സന്ദേശം നൽകി. ഗ്ലാഡ്സൺ ജയിംസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാ. ഷിനു തോമസ്, ജോബി കെ സി എന്നിവർ പ്രോഗ്രാം കോഡിനേറ്റേഴ്സായി പ്രവർത്തിച്ചു. എക്സൽ മിനിസ്ട്രീസിന്റെ പ്രവർത്തകരും നിരവധി മിഷനറിമാരും പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like