നവാപൂർ കൺവൻഷന് അനുഗ്രഹീത സമാപ്തി

മഹാരാഷ്ട്ര : നവാപൂരിൽ ആയിരങ്ങൾ പങ്കെടുത്ത തിരുവത്താഴ ശുശ്രൂഷയോടുകൂടെ നവാപൂർ കൺവൻഷൻ സമാപിച്ചു. ആരാധനയും, വചന പഠനവും, കൂട്ടായ്മയും, സുവിശേഷീകരണവും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് നാം സമ്പൂർണ അനുഗ്രഹത്തിലേക്ക് നടത്തപ്പെടുന്നത് എന്ന് ഫിലഡൽഫിയ സഭയുടെ അന്തർദേശീയ പ്രസിഡന്റ് റവ. ഡോ ജോയി പുന്നൂസ് തന്റെ സമാപന സന്ദേശത്തിൽ പറഞ്ഞു.
ഞായറാഴ്ച ആരാധനയിൽ 47 സുവിശേഷകർ പാസ്റ്ററൽ ഓർഡിനേഷൻ സ്വീകരിച്ചു, ഇന്ത്യയിൽ നിന്നുള്ള രണ്ടായിരത്തോളം സുവിശേഷകർ കൺവൻഷനിൽ പങ്കെടുത്തു. മഹാരാഷ്ട്ര, ഗുജറാത്ത് മധ്യപ്രദേശ് എന്നീ സമീപ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ കുടുംബസമേതം നവംബർ 2 മുതൽ 6 വരെ നടന്ന ഈ ആത്മീയ സമ്മേളനത്തിൽ പങ്കെടുത്തു.
ഫിലഡൽഫിയ സഭകളുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള അന്തർദേശീയ പ്രസിഡന്റായി റവ. ഡോ. ജോയി പുന്നൂസ് , ഡോ. പോൾ മാത്യൂ നാഷണൽ ഓവർസീയർ, പാസ്റ്റർ വിൽക്കിൻസൺ ജനറൽ സെക്രട്ടറി, ഡോ ഫിന്നി ഫിലിപ്പ് മിഷൻ ഡയറക്ടർ എന്നിവരെ തെരഞ്ഞെടുത്തു. പാസ്റ്റർ ഫീലിപ്പോസ് മത്തായി ട്രഷറർ ആയും, എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പ്രതിനിധികളേയും, തെക്കെ ഇന്ത്യയിൽ നിന്നും പാസ്റ്റർ കെ എസ് സാമുവൽ, പാസ്റ്റർ ജയിംസ് ജോൺ എന്നിവരെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like