നവാപൂർ കൺവൻഷന് തുടക്കമായി

മഹാരാഷ്ട്ര: നവാപൂർ ഫിലദൽഫ്യാ ഫെല്ലോഷിപ്പ് സഭയുടെ ദേശീയ സമ്മേളനമായ 42 മത് നവാപൂർ കൺവെൻഷന് അനുഗ്രഹീത തുടക്കം.
സഭയുടെ അന്തർദേശീയ പ്രസിഡന്റ് റവ. ഡോ ജോയി പുന്നൂസ് നവംബർ 2 ബുധനാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്തു. ആരാധനയിലും, കൂട്ടായ്മയിലും, ശിഷ്യത്വത്തിലും മുന്നിട്ട് നിൽക്കുന്നതാവണം ക്രൈസ്തവ ജീവിതം എന്ന് ഉദ്ഘാടനം സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

കോവിഡ് പ്രതിസന്ധി മൂലം 2 വർഷം ഓൺലൈൻ ആയി 2 വർഷം നടത്തിയ ശേഷം നേരിട്ട് നടത്തുന്ന ഈ വർഷത്തെ കൺവൻഷനേ ജനങ്ങൾ ആവേശത്തോടെയാണ് വരവേറ്റത്. പതിനായിരക്കണക്കിന് ആളുകൾ ആരംഭം മുതലേ പങ്കെടുക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം കൂടിയാണ്. ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ സി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് ഡോ. പോൾ മാത്യൂസ് പ്രസംഗിച്ചു.

ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാത്ത ക്രൈസ്തവ സമൂഹമായ നാം എല്ലാവരും ക്രിസ്തുവിൽ ഒരു കുടുംബം ആണെന്നും, നാം സ്നേഹത്തിൽ അടിസ്ഥാനപെട്ട് നാം ഉത്തമ സമൂഹമായി മുന്നേറണം എന്നും അദ്ദേഹം സന്ദേശമദ്ധ്യേ ഓർമ്മിപ്പിച്ചു.
റവ. തോമസ് ജോർജ്, റവ. അനീഷ് തോമസ്, ഡോ. ഫിന്നി ഫിലിപ്പ്, റവ. സലീം ഖാൻ തമ്പി മാത്യു, കൂടാതെ സഭയിലെ വിവിധ ശുശ്രൂഷകന്മാർ ശുശ്രൂഷിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു.

യുവജന സമ്മേളനം, ശുശ്രൂഷക സമ്മേളനം, സഹോദരി സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേക സമ്മേളനങ്ങളും ഉണ്ടായിരിരിക്കും.
ശനിയാഴ്ച രാവിലെ ഫിലദൽഫ്യാ ബൈബിൾ കോളേജ് ബിരുദ ദാന ചടങ്ങിൽ 22 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. ഞായറാഴ്ച ആരാധനയിൽ 48 ശുശ്രൂഷകർ ഓർഡിനേഷൻ നൽകും, പതിനായിരത്തോളം വിശ്വാസികൾ ഒന്നിച്ചുള്ള പങ്കെടുക്കുന്ന ആരാധനയോടും കർതൃമേശയോടും കൂടി നവംബർ 6 ഞായറാഴ്ച കൺവെൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.