ക്രൈസ്‌തവ സ​ന്യാ​സ ആ​ശ്ര​മ​ത്തി​ന്റെ അ​വ​ശേ​ഷി​പ്പു​ക​ൾ യുഎ​ഇ​യി​ൽ ക​ണ്ടെ​ത്തി

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ പു​രാ​ത​ന ക്രൈ​സ്ത​വ സ​ന്യാ​സ ആ​ശ്ര​മ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ ക്രൈ​സ്ത​വ സ​ന്യാ​സ​മ​ഠ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
യു​എ​ഇ​യി​ലെ സി​നി​യ ദ്വീ​പി​ൽ ക​ണ്ടെ​ത്തി​യ പു​രാ​ത​ന മ​ഠ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ ക്രി​സ്തു​മ​ത​ത്തി​ന്‍റെ തു​ട​ക്ക കാ​ല​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ വെ​ളി​ച്ചം വീ​ശു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ന്‍റെ തീ​ര​ത്ത് ക്രി​സ്തു​മ​തം പ്ര​ച​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ​വേ​ഷ​ക​ർ.
യു​എ​ഇ​യി​ൽ ക​ണ്ടെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പു​രാ​ത​ന ക്രൈ​സ്ത​വ മ​ഠ​മാ​ണി​ത്. 1400 വ​ർ​ഷം മു​ൻ​പു​ള്ള​താ​ണെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like