65ാമത് മല്ലപ്പള്ളി സെന്റർ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ അറുപത്തിയഞ്ചാമത്‌ വാർഷിക കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2023 ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ മല്ലപ്പള്ളി സീയോൻപുരം ഗ്രൗണ്ടിലാണു കൺവൻഷൻ നടക്കുന്നത്‌. 4 ബുധൻ വൈകിട്ട്‌ 5:30 നു ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്യും. ഐ. പി. സി. മല്ലപ്പള്ളി സെന്റർ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ വർഗ്ഗീസ്‌ കുര്യൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ഫിലിപ്പ്‌ സ്വാഗതപ്രസംഗം നടത്തും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ എ ജി. മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ട്‌ പാസ്റ്റർ ടി. ജെ. ശാമുവേൽ പ്രസംഗിക്കും. 5,6,7 തീയതികളിൽ വൈകുന്നേരം 5:30 നു ആരംഭിക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ എബി പീറ്റർ(കോട്ടയം), സണ്ണി കുര്യൻ (വാളകം), എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പ്രസാദ്‌ വെണ്ണിക്കുളം നേതൃത്വം നൽകുന്ന ഡേവിഡ്സ്‌ ഹാർപ്പ്‌ ഗാനങ്ങൾ ആലപിക്കും. 8 ഞായർ രാവിലെ 8:30 മുതൽ മല്ലപ്പള്ളി സെന്ററിലെ സഭകളുടെ സംയുക്ത ആരാധന നടക്കും. പാസ്റ്റർ കെ. വി. ചാക്കോ നേതൃത്വം നൽകും.
6 വെള്ളി പകൽ 10 മുതൽ സോദരി സമാജം വാർഷികം, 7 ശനി പകൽ 10 മുതൽ മാസയോഗം എന്നിവ നടക്കും.

2022 ഒക്ടോബർ 18 ചൊവ്വാഴ്ച്ച നടന്ന മല്ലപ്പള്ളി സെന്റർ ജനറൽ ബോഡി, കൺവൻഷന്റെ നടത്തിപ്പിനെപ്പറ്റി വിശദമായി ചർച്ച ചെയ്യുകയും സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികളെ തെരെഞ്ഞെടുക്കുകയും ചെയ്തു. ജനറൽ കോർഡിനേഷൻ (ഡിസ്ട്രിക്ട്‌ എക്സിക്യൂട്ടീവ്സ്‌) പ്രയർ ( കൺവീനർ – പാസ്റ്റർ ജോൺ തോമസ്‌)ചെയർ, ലൈറ്റ്‌ & സൗണ്ട്‌, പന്തൽ (കൺവീനർ -ബാബു ജോസഫ്‌, ജോ. കൺവീനർ – പാസ്റ്റർ സുരേഷ്‌ കുമാർ,), മീഡിയ & പബ്ലിസിറ്റി (കൺവീനർ-പാസ്റ്റർ നൈജു പി. നൈനാൻ, ജോ. കൺവീനർമാർ – പാസ്റ്റർ ഫെയിത്ത്‌ ബ്ലെസ്സൻ, ജിജോ ജോർജ്ജ്‌ & ടീം പി.വൈ.പി.എ), ഫുഡ്‌ ( കൺവീനർ-മാത്യു വർഗ്ഗീസ്‌, ജോ. കൺവീനർ -ബാബു ജോസഫ്‌) ഗതാഗതം (കൺവീനർ- സാം എൻ. ഏബ്രഹാം, ജോ. കൺവീനർമാർ -പാസ്റ്റർ പ്രദീപ്‌ കെ. ജോൺ, സാംസൺ വറുഗീസ്‌) ഫിനാൻസ്‌ (കൺവീനർ- സി. ജെ. ഫിലിപ്പ്‌ ), സീറ്റിംഗ്‌ അറേഞ്ച്‌മെന്റ് (സണ്ടേസ്കൂൾ & പി.വൈ.പി.എ) വിജിലൻസ്‌ & വോളണ്ടിയർ (കൺവീനർ- പാസ്റ്റർ ജോയ്ക്കുട്ടി വി. പോൾ , ജോ. കൺവീനർമാർ പാസ്റ്റർ അനി എൻ. ഫിലിപ്‌, സാബു ഏബ്രഹാം,)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.