ഡോ സി.പി വർഗീസിന്റെ (77) സംസ്കാരം ശനിയാഴ്ച


പെരുമ്പാവൂർ: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡൻ്റ് ഡോ.സി.പി.വർഗിസിൻ്റെ സംസ്കാര ശുശ്രുഷകൾ 29 ശനിയാഴ്ച പെനിയേലിൽ നടക്കും. 28 ന് വെള്ളി 5 മണിക്ക് ഭൗതിക ശരിരം പെനിയേൽ ആഡിറ്റോറിയത്തിൽ കൊണ്ടുവരും. വെള്ളി രാത്രി മുഴുവനും ഭൗതികശരീരം കാണാനും അന്ത്യമോപചാരം അർപ്പിക്കാനുമുള്ള അവസരമുണ്ട്. ശനി രാവിലെ 8 മണിക്ക് ശുശ്രുഷകൾ ആരംഭിച്ച് 12.30ന് സംസ്കരിക്കുകയും ചെയ്യും.
കീഴ്‌വായ്പൂര് പടുതോട്ട് വീട്ടിൽ പരേതരായ പാസ്റ്റർ .പി വി വർഗിസിൻ്റെയും റെയ്ച്ചൽ വർഗീസിൻ്റെയും രണ്ടാമത്തെ മകനാണ് ഡോ.സി.പി വർഗീസ്. സ്കുൾ വിദ്യാഭ്യാസനന്തരം തിരുവല്ല ശരോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും കോട്ടയം വടവാതൂർ ശാലേം ബൈബിൾ കോളേജിലും വേദപഠനം നടത്തി. പിന്നീട് അമേരിക്കയിൽ നിന്ന് വേദശാസ്ത്ര ബിരുദങ്ങൾ നേടുകയും ചെയ്തു. തുടർന്ന് ഭാരത സുവിശേഷികരണം ലക്ഷ്യമാക്കി കീഴില്ലത്ത് 1980 ൽ ബൈബിൾ സ്കൂൾ ആരംഭിച്ചു. നൂറ് കണക്കിന് സുവിശേഷകരെ വാർത്തെടുക്കാൻ പെനിയേൽ ബൈബിൾ സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്. നിർധനരായ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഗുഡ് ന്യൂസ് കൺവൻഷനുകളും നടത്താനും പെനിയേലിന് സാധിച്ചിട്ടുണ്ട്.
ഭാര്യ പനച്ചിമൂട്ടിൽ പരേതനായ പ്രൊഫ. സാമുവൽ.പി ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ വിനിതാ വർഗീസ്.
മക്കൾ: സാമുവൽ പോൾ വർഗീസ് -റിബെക്ക
ഷിബുവേൽ ഫിൽ വർഗീസ് – എസ്ഥേർ
സഹോദരങ്ങൾ: ജോർജ് വർഗീസ് കുഞ്ഞുഞ്ഞമ്മ.(യു എസ്) അന്നമ്മ വർഗീസ് പരേതനായ വി.വർഗീസ് (തിരുവല്ല) റവ.ജോൺ വർഗിസ്, ജൂനി. ( തിരുവല്ല).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.