ചെറുവക്കൽ ശാലേം പി.വൈ.പി.എയുടെ ലഹരിവിരുദ്ധ സന്ദേശയാത്ര നടന്നു

ചെറുവക്കൽ: പെന്തക്കോസ്ത് യുവജന സംഘടന (പി.വൈ.പി.എ) ചെറുവക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കേരളാ സർക്കാർ എക്സൈസ് വകുപ്പ്, ഹാഗിയോസ് മിനിസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സന്ദേശയാത്ര നടന്നു. പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ നടന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയിയും ചെറിയവെളിനല്ലൂർ കെ.പി.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ് ഷൈൻകുമാറും ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പ് സീനിയർ ഉദ്യോഗസ്ഥൻ ക്ലാസുകൾ നയിച്ചു. പരസ്യയോഗങ്ങളിൽ പാസ്റ്റർ.കെ ബെന്നി പ്രസംഗിച്ചു. ഹാഗിയോസ് മിനിസ്ട്രീസ് ലഹരി വിരുദ്ധ പാവനാടകം അവതരിപ്പിച്ചു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ. സുരേഷ് ബാബു, സെക്രട്ടറി രാജേഷ് മാമച്ചൻ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like