സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്നുമുതൽ

KE NEWS DESK

അടൂർ: ഐ പി സി ശാരോൻ തട്ട സഭയുടെ ആഭിമുഖ്യത്തിലുള്ള സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്ന് മുതൽ 29 ശനി വരെ സഭാ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. അടൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ തോമസ് മാത്യു ഉദ്‌ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ(പിറവം), സിസ്റ്റർ ശ്രീലേഖ , സുവി. ഷിബിൻ സാമുവേൽ എന്നിവർ വൈകുന്നേരങ്ങളിലും, സിസ്റ്റർ റംല തോമസ് വെള്ളിയാഴ്ച്ച പകൽ നടക്കുന്ന യോഗത്തിലും വചന ശുശ്രൂഷ നിർവ്വഹിക്കും. സ്പിരിച്വൽ വേവ്സ് അടൂരും, ചർച്ച് ക്വയറും ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like