വൈ പി ഇ കേരള സ്റ്റേറ്റ് ആന്റി ഡ്രഗ് ക്യാമ്പയിൻ ‘രക്ഷ’: സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ “രക്ഷ” സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സിസി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. പി എ ജെറാൽഡ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. മാത്യു ബേബി സ്വാഗതവും ട്രഷറർ വൈജുമോൻ നന്ദി യും പറഞ്ഞു.സ്റ്റേറ്റ് സെക്രട്ടറി ബ്രദർ റോഹാൻ റോയ് പ്രവൃത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വൈ പി ഇ പുറത്തിറക്കിയ ലഘുലേഖ ബിലീവേഴ്സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി
പാസ്റ്റർ.സജി ജോർജിന് കൈമാറി പ്രകാശം ചെയ്തു. പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുവാനുള്ള തെരുവുനാടകം കോട്ടയം മേഖല വൈ പി ഇ യുവജനങ്ങൾ അവതരിപ്പിക്കുകയും സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ. ഡെന്നിസ് വർഗീസും ബ്രദർ ബിനോ ഏലിയാസും അതിന് നേതൃത്വം നൽകി. “രക്ഷ” പ്രോഗ്രാം കോഡിനേറ്റർ ആയി ഡോക്ടർ. ബെൻസി ജി ബാബു പ്രവൃത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.