ഇന്നത്തെ ചിന്ത : വചനം ഒരു ദീപം തന്നെ |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:105
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

കൂട്ടിരുട്ട് നിറഞ്ഞ ലോകത്തു ഇടറി വീണുപോകാതെ നമുക്ക് വഴികാട്ടിയാകുന്നത് ദൈവവചനമാണ്. “വിളക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം” എന്നൊരു ചൊല്ലുണ്ടല്ലോ. വിളക്ക് കൈവശമുള്ളവൻ എത്ര കൂരിരുട്ടു നിറഞ്ഞ പാതയിൽ കൂടി പോയാലും ഭയപ്പെടില്ല. സദൃശ്യവാക്യങ്ങൾ 6:23 പറയുന്നു, “കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു”. പ്രകാശത്തിൽ നടക്കാം വചനം മുറുകെ പിടിക്കാം.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like