ഐ പി സി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് താലന്ത് പരിശോധന ഇന്ന് നടക്കും
KE News Desk| Alappuzha
ആലപ്പുഴ : ഐ പി സി കാർത്തികപ്പള്ളി ഗില്ഗാൽ സഭയിൽ രാവിലെ 9.00 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉത്ഘാടന സമ്മേളനം ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം ചെയ്യും.
വിവിധ പ്രാദേശിക സണ്ടേസ്കൂളുകളിൽ നിന്നും 150 ൽ പരം വിദ്യാർത്ഥികൾ തങ്ങളുടെ താലന്തുകൾ പ്രദശിപ്പിക്കുന്നു.
പൂർണ്ണമായും കേന്ദ്ര സണ്ടേസ്കൂൾ സമിതിയുടെ നിബന്ധനകൾ അനുസരിച്ച് നടത്തപ്പെടുന്ന താലന്ത് പരിശോധനയിൽ മികച്ച വിധികർത്താക്കൾ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നു.
പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ പി ബി സൈമൺ, പാസ്റ്റർ തോമസ് ബാബു, പാസ്റ്റർ മാത്യു എബ്രഹാം, ഇവാ. സാബു പഴവീട്, പാസ്റ്റർ ഐസക് ജോൺ, ബ്രദർ അനിൽ കാർത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ സമിതി താലന്ത് പരിശോധനക്കായി ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്.


- Advertisement -


Comments are closed.