ഐപിസി ഛത്തീസ്ഗഢ് സ്റ്റേറ്റ് ഭാരവാഹികൾ

ഛത്തീസ്ഗഢ്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ 2022-25 ലെ പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കുരുവിള എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ബിനോയി ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സുനിൽ എം. എബ്രഹാം (സെക്രട്ടറി), കെസുബോ ബെഗേൽ (ജോയിന്റ് സെക്രട്ടറി), റ്റി. എ. തോമസ് (ട്രഷറർ), പാസ്റ്റർ ചാക്കോ തോമസ്, ചെറിയാൻ എൻ ജോർജ് (ജനറൽ കൗൺസിൽ മെമ്പേഴ്സ്). പാസ്റ്റർ പി. ജോയി (മഹാരാഷ്ട്രാ) തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
പുതിയ ഭരണസമതിയുടെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 25-ാം തീയതി സും പ്ലാറ്റ്ഫോമിലൂടെ നടക്കും. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യ സന്ദേശം നല്കും. ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like