ഇന്നത്തെ ചിന്ത : ഉറക്കത്തിൽ കൊടുക്കുന്നവൻ |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 127:2
നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.

ദൈവത്തെ കൂടാതെയുള്ള എല്ലാ പരിശ്രമങ്ങളും വൃഥാവാണ്. അത് വിജയിക്കില്ല. ഹഗ്ഗായി
1:6,7 ശ്രദ്ധിക്കൂ, “നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ”. ഉറക്കത്തിൽ കൊടുക്കുന്നു എന്നും ഉറക്കത്തെ കൊടുക്കുന്നു എന്നും പരിഭാഷകളുണ്ട്. രണ്ടായാലും തെറ്റില്ല. ശലോമോന് ലഭിച്ച നന്മകളൊക്കെ ഉറക്കത്തിൽ ലഭിച്ചവയാണ് (1 രാജ. 3:15-14). ഇവിടെ കഠിനാധ്വാനം തെറ്റാണെന്നല്ല (ഉല്പത്തി 3:17), മറിച്ചു ദൈവത്തിനു പ്രവർത്തിക്കാൻ ക്ഷണനേരം മതി. പ്രിയരേ, അവിടുന്ന് തുറക്കുന്ന വഴികൾ ശ്രേഷ്ഠമായിരിക്കും. നമ്മെക്കുറിച്ച് വിചാരപ്പെടുന്നവൻ നമുക്കായ് കരുതും.
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like