മിത്രത്തിലെ ശത്രു | Evg. അനീഷ് വഴുവാടി

Evg. അനീഷ് വഴുവാടി

ഈ തലക്കെട്ട് വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആശയകുഴപ്പം വരുവാൻ ഇടയുണ്ട് മിത്രത്തിലെ ശത്രുവോ ? അങ്ങനെ ഒരു ശത്രു ഉണ്ടോ? ഉണ്ടെങ്കിൽ അത് ആര് ? ഈ ശത്രുവിന്റെ പ്രവർത്തനരീതികൾ എങ്ങനെയല്ലാം?

വിശുദ്ധ വേദപുസ്തകം പഠിക്കുമ്പോൾ സാത്താൻ എന്ന പേരോടു കൂടെ ഒരു വ്യക്തിയെ ( ശത്രു) ദൈവം സൃഷ്ടിച്ചതായി യാതൊരു വാക്യവും കാണുവാൻ കഴിയുന്നില്ല. പിശാച് അഥവാ സാത്താൻ എന്ന മൂർത്തിയെ ഇന്നത്തെ അവസ്ഥയിൽ ദൈവം സൃഷ്ടിച്ചിട്ടില്ല എന്നതാണ് സാരം. എന്നാൽ ദൈവം തന്റെ സൃഷ്ടിയിൽ ഏറ്റവും മനോഹരവും, ജ്ഞാസമ്പൂർണ്ണനു മായ ഒരുവനെ ദൈവം സൃഷ്ടിച്ചു. അവന്റെ അന്നത്തെ പേര് വെളി പ്പെടുത്തിട്ടില്ല എങ്കിലും (യെശ.14:12)-ൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് “ശുക്ര” എന്ന പേരു വിളിക്കുന്നതായി കാണുവാൻ കഴിയുന്നു. എന്നാൽ പാപം ചെയ്ത ശേഷമുള്ള അവന്റെ പേരുകളാണ് പിശാച്, സാത്താൻ,പഴയ പാമ്പ്, മഹാ സർപ്പം എന്നൊക്കെ

യെഹെസ്ക്കേൽ 28-ആം അദ്ധ്യായത്തിൽ ജ്ഞാ സമ്പൂർണ്ണനും സൗന്ദര്യ സമ്പൂർണ്ണനുമായ ചിറകുകൾ വിടർത്തി മറയ്ക്കുന്ന കെരുബിനെ കാണാം . അവന്റെ വ്യാപാരത്തിന് പെരുപ്പം നിമിത്തം അവന്റെ അന്തർഭാഗം സാഹസം കൊണ്ടു നിറഞ്ഞു പാപം ചെയ്തു ദൈവം അവനെ അശുദ്ധനെന്നു എണ്ണി ദൈവ പർവ്വതത്തിൽ നിന്നും തള്ളിക്കളഞ്ഞു അതുകൊണ്ടുതന്നെ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യകുലത്തെ ദൈവത്തിൽ നിന്നും അകറ്റുക എന്നതാണ് അവന്റെ ഉദ്ദേശം. തന്റെ ഉദ്ദേശം വിജയത്തിലെത്തിക്കുവാൻ അവൻ പല പദ്ധതികളുമായി അടുത്തുവരും.
ഉല്പത്തിയിൽ നാം കാണുന്നു ആദ്യ മാതാപിതാക്കളായിരുന്ന ആദമിനെയും ഹവ്വയെയും പാപം( അനുസരണക്കേട് ) ചെയ്യിക്കുവാൻ ഉപായത്താൽ ആണ് അവരുടെ അടുത്തേക്ക് വന്നത്. ഇവിടെ കാണുവാൻ കഴിയുന്നത് പിശാചിന്റെ ഉദ്ദേശം നടത്തുവാൻ വേണ്ടി പ്രഥമപുരുഷൻ ആയിരുന്ന ആദാമിനെ ഒഴിവാക്കി ഹവ്വയുടെ അരികിലേക്ക് ആണ് ആദ്യം ചെന്നത്. പിശാച്ചിന് വളരെ വ്യക്തമായി അറിയാം ആദ്യം ആദമിന്റെ അരികിൽ ചെന്നാൽ തന്റെ ഉദ്ദേശം ഫലത്തിൽ എത്താതെ വരും. കാരണം ആദാം ഒരുപക്ഷേ ഇപ്രകാരം സാത്താനോട് പ്രതികരിക്കുമായിരുന്നു ദൈവം എന്നോട് കല്പിച്ചിട്ടുണ്ട് അത് കൊണ്ട് ഞാൻ തിന്നുകയില്ല അനുസരണക്കേട് കാണിക്കുകയും ഇല്ല എന്ന് പറയുകയും മാത്രമല്ല തന്റെ കൂട്ടാളിയായ ഹവ്വയെ ഈ കാര്യം ധരിപ്പിക്കുകയും ജാഗ്രത ഉണ്ടായിരിക്കണം എന്നുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഒരു പക്ഷേ ആ സാദ്ധ്യതകൾ അട യുവാൻ ഇടയുള്ള തുകൊണ്ടാണ് ആദാ മിൽ നിന്നും ഹവ്വ യിലേക്ക് തന്റെ ശ്രദ്ധയെ തിരിച്ചത് .

post watermark60x60

എന്നാൽ ഹവ്വയുടെ അരികിലേക്ക് വന്ന് സാത്താൻ ചെയ്യുവാൻ ശ്രമിച്ചത് “ദൈവസ്നേഹം” തെറ്റിദ്ധരിപ്പിക്കുക എന്നതാണ്.’ നിങ്ങൾ ദൈവത്തെ പോലെ ആയിത്തീരും എന്നുള്ള സാത്താന്റെ ഭോഷ്ക്കിലുടെ അത് തെളിയിക്കുവാൻ ശ്രമിക്കുന്നത്. നിങ്ങൾ ദൈവത്തെ പോലെ ആകാതിരിക്കാനും കേവലം നിങ്ങൾ ദൈവത്തിന്റെ സൃഷ്ടികൾ മാത്രമാണ് എന്നും അതിൽ കൂടുതൽ യാതൊരു സ്നേഹവും ദൈവത്തിന് നിങ്ങളോട് ഇല്ല എന്നും ദൈവമാണ് ഭോഷ്‌ക്ക് സംസാരിക്കുന്നത് എന്നും എന്നാൽ താൻ നിങ്ങളെ സ്നേഹിക്കുന്നവൻ ആണ് എന്നും നിങ്ങളുടെ നന്മ കാണുവാൻ ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിൽ അവരുടെ ഒരു മിത്രമായി നടിച്ച്ആണ് അടുത്തു കൂടിയത് കൗശലംമേറിയ പാമ്പ് (സാത്താൻ) അവരെ ഉപായത്താൽ ചതിക്കേണ്ടതിന് ഒരു “ശത്രു”ആയിട്ടല്ല മറിച്ച് ഒരു “മിത്രം” ആയിട്ടാണ് അടുത്ത് വന്നത്. പിശാചിന്റെ പദ്ധതികൾ വിജയത്തിൽ എത്തിക്കണം എങ്കിൽ ഒരു ശത്രുവായി അടുത്ത് വന്നാൽ അതിന് കഴിയുകയില്ല അതുകൊണ്ടുതന്നെ തന്ത്രശാലിയായ പിശാച് ഒരു മിത്രം ആയിട്ടാണ് അടുത്തു വരുന്നത് ഒരു മിത്ര ത്തിന് ഒരിക്കലും ഒരു ശത്രു ആകുവാൻ കഴിയുകയില്ല മിത്രത്തിലെ ശത്രു എന്ന ശത്രു ഇല്ലെന്നു തന്നെയാണ് വാസ്തവം എന്നാൽ മിത്രമായി നടിച്ചു വരുന്ന ശത്രുവിനെ ആണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലോസ് ഇപ്രകാരം ഭയപ്പെടുന്നത് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകുമോ എന്നുള്ള ഭയം തന്നെ ഭരിച്ചത് തന്ത്രശാലിയായ സാത്താൻ ഉപായത്താൽ ഹവ്വയെ ചതിച്ചത് പോലെ നമ്മെയും ദൈവത്തിൽനിന്നും അകറ്റുന്നതിന് ഒരു ശത്രുവായി അല്ല നമ്മുടെ അരികിലേക്ക് വരുന്നത് ഒരു മിത്രമായി നടിച്ചാണ്. ദൈവീക അനുഗ്രഹങ്ങളും, വാഗ്ദാനങ്ങളും പ്രാപിക്കാൻ ഇരിക്കാൻ, നമ്മെ തകർത്തു കളയുവാനും പിശാച് ഒരു ശത്രുവായി അല്ല നമ്മുടെ അരികിലേക്ക് വരുന്നത് മിത്രമായി നടിച്ച അത്രേ.

പ്രിയമുള്ളവരെ കർത്താവിന്റെ വരവ് ഏറ്റവും ആസന്നമായ ഈ കാലയളവിൽ പിശാചിന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് കർത്താവിന്റെ വരവിൽ നമുക്ക് ഒരുങ്ങാം ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

✍️Evg.അനീഷ് വഴുവാടി

-ADVERTISEMENT-

-ADVERTISEMENT-

You might also like