അസംബ്ലിസ് ഓഫ് ഗോഡ് ആലുവ സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സ് ഏകദിന സെമിനാർ

KE NEWS DESK ALUVA

ആലുവ : അസംബ്ലിസ് ഓഫ് ഗോഡ് ആലുവ സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സ് ഏകദിന സെമിനാർ ഒക്ടോബർ 24 തിങ്കളാഴ്ച ആലുവ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ചു നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഈ മീറ്റിംഗ് ആലുവ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ കുഞ്ഞുമ്മൻ പി.ടി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. ആലുവ എ.ജി സഭയിലെ യുവജനങ്ങൾ ഗാന ശുശ്രൂഷക്കു നേതൃത്വം കൊടുക്കും. ഈ യോഗത്തിൽ മുഖ്യ അതിഥികളായി പാസ്റ്റർ ഷാജി ശാമുവേൽ (നിലമ്പൂർ), റിട്ട. ജഡ്ജ്. വിൻസെന്റ് ചാർളി (പാലക്കാട്), പാസ്റ്റർ മനോജ് കുഴിക്കാല (പൂയപ്പിള്ളി) എന്നിവർ ക്ലാസുകൾ നയിക്കുകയും ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും ചെയ്യും . ഇന്നത്തെ യുവ തലമുറ പലതിനും അടിമപ്പെട്ടു ദൈവത്തിൽ നിന്നും അകന്നു മാറിക്കൊണ്ടിരിക്കുമ്പോൾ എല്ലാ അഡിക്ഷനിൽ നിന്നും അവരെ പുറത്തു കൊണ്ട് വന്നു ക്രിസ്തുവിൽ ഇന്നത്തെ യുവ തലമുറയെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. “എന്തായിരിക്കണം നമ്മുടെ ലഹരി.” എന്നതായിരിക്കും ഈ സെമിനാറിന്റെ മുഖ്യ ചിന്താ വിഷയം. ആലുവ സെക്ഷൻ സി.എ പ്രസിഡന്റായി പാസ്റ്റർ സിബിൻ മാത്യു നേതൃത്വം കൊടുക്കുന്നു. ബ്രദർ അനു തങ്കച്ചൻ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഈ ആത്മിക സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.