ലേഖനം: മെറ്റ വിശ്വാസി 3.0 | ബിനു വടക്കുംചേരി

ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 29 ലോക ഇന്റര്‍നെറ്റ് ദിനമായി 2005 മുതൽ ആചരിച്ചുവരുന്നു.
1969 ഒക്ടോബര്‍ 29നു ഇന്റർനെറ്റിന്റെ ആദ്യ രൂപമായ ആർപ്പാനെറ്റിലൂടെ ആദ്യത്തെ ഇലക്ട്രോണിക് സന്ദേശം ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക്
അയച്ച സംഭവത്തെ അനുസ്മരിക്കാനാണ് ലോകമെങ്ങും ഈ ദിവസം അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്.

ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെകുറിച്ച് ചിന്തിക്കുക എന്നത് ഇന്ന് വളരെ പ്രയാസമാണ്. അത്രമാത്രം ഇന്റര്‍നെറ്റ്‌ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായിമാറി.
വിവരങ്ങള്‍ തൽക്ഷണമായി സെര്‍ച്ച്‌ എഞ്ചിനുകൾ വഴി ഇന്റർനെറ്റ് നൽകുന്നു.
അറിവ് നേടുന്നതിനു പുറമേ, ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അനന്തമായ വിനോദവും ഉണ്ട്. സ്വന്തം വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് ബാങ്കിംഗും,
ഷോപ്പിംഗും ചെയ്യാൻ ഇന്റർനെറ്റ് സഹായകമാകുന്നു. സംഭാവനകൾ നൽകാനും ഫണ്ട് ശേഖരിക്കാനുമുള്ള മികച്ച മാർഗം കൂടിയാണ് ഇന്ന് ഇന്റർനെറ്റ്.

നിരവധി ആളുകൾക്ക് വിദൂരമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും എന്ന പ്രത്യേകതയാണു‌ ഇന്റർനെറ്റിനെ കോവിഡ്‌ കാലത്ത് സാധാരണക്കാരുടെ
ഹൃദയങ്ങള്‍ കീഴടക്കുവാൻ സാധിച്ചത്. ഇപ്പോള്‍ 5G യുടെ വരവോടെ കൂടുതല്‍ വേഗത കൈവരിക്കാന്‍ ഇന്റർനെറ്റ് ഉപഭോക്താക്കള്‍ക്ക്‌ കഴിയും.

ആർപ്പാനെറ്റില്‍ നിന്നും ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്റർനെറ്റ് 2.0 സാങ്കേതികവിദ്യയും മറികടന്നുകൊണ്ട്‌ ഇന്റർനെറ്റ് 3.0 വേര്‍ഷനായ “മെറ്റാവർസ്” ആണ് ഇനി
ഇന്റർനെറ്റിന്റെ ഭാവി. ആധുനിക ഇന്റർനെറ്റ് രണ്ട് തലങ്ങളാണെങ്കിൽ, ഭൗതികവും ഡിജിറ്റലും ഒത്തുചേരുന്ന ഒരു ത്രിമാന വിസ്മയമാണ് മെറ്റാവർസ്.
നമുക്ക്‌ ഒരു ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും ഉണ്ടായിരിക്കാം, പക്ഷേ യഥാർത്ഥത്തിൽ അവിടെ നാം നിലനിൽക്കുന്നില്ല.
എന്നാൽ അതും മെറ്റാവേഴ്സ് മാറ്റാൻ ആഗ്രഹിക്കുന്നു. പല തരത്തിൽ, മെറ്റാവേഴ്സ് ഇതിനകം എത്തിക്കഴിഞ്ഞു. ഫോർട്ട്‌നൈറ്റ്,
ഒരു മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം പോലുള്ള ഗെയിമുകളായും, കളിക്കാർക്ക് സാമൂഹികവൽക്കരിക്കാനാകുന്ന ഒരു ഗെയിമിംഗ്
പരിതസ്ഥിതിക്ക് അപ്പുറം മെറ്റാവേഴ്സ് വ്യാപിക്കുന്നു.
യഥാർത്ഥ ലോകത്ത് ആളുകൾക്ക് അനുഭവങ്ങൾ സൃഷ്ടിക്കാൻ കഴിയും. വെർച്വൽ ആയി യോഗങ്ങളില്‍ പങ്കെടുക്കുക,
സുഹൃത്തുക്കളുമായി ‘ഹാംഗ് ഔട്ട്‌’ ചെയ്യുക, സെമിനാറുകള്‍ നടത്തുക, തുടങ്ങി വരും തലമുറക്ക് അവരുടെ സുഹൃത്തുക്കളുമായി ഗെയിമുകൾ കളിക്കുവാനും
മെറ്റാവർസ് വഴി ഒരുക്കും. ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ഇതിനകം തന്നെ തന്റെ കീഴിലുള്ള കമ്പനിയുടെ പേര് ‘മെറ്റാ’ എന്നാക്കിയതും വലിയൊരു
വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്.

ഒരു പോസ്റ്റ്-കോവിഡ് കാലഘട്ടത്തിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ടാണു മെറ്റാവെർസ് വികസിച്ചുകൊണ്ടിരിക്കുന്നത്.
ലോക്ക്ഡൌണ്‍ സമയത്ത് ഇന്റർനെറ്റ് മുന്നിൽ അമിതമായി സമയം ചെലവഴിച്ച നമുക്ക് പഴയ ഭൗതിക ജീവിതത്തിന്റെ സ്ഥാനം
മെറ്റാവേഴ്സിലൂടെ മാറ്റിസ്ഥാപിക്കും. ഇന്റർനെറ്റിനു എല്ലാ ബന്ധങ്ങളും വെർച്വൽ ആക്കുക മാത്രമല്ല, നമുക്ക് ഇഷ്ട്ടമുള്ളവരെ കാണുവാനും,
ഇഷ്ട്ടമുള്ള സ്ഥലങ്ങളില്‍ പോകുവാനും, ഇഷ്ട്ടമുള്ള സാധനങ്ങള്‍ വാങ്ങുവാനും, അതോടൊപ്പം, പഠനം, ജോലി, ആത്മീയ കൂട്ടായ്‌മകള്‍ തുടങ്ങി
എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുമ്പോള്‍ അതിന്‍റെ ദോഷവശങ്ങള്‍ നമ്മുടെ സാമുഹിക-സാംസ്കാരിക പ്രക്രിയകളിൽ വിള്ളൽ ഉണ്ടാക്കും എന്നതിന് ഇരുപക്ഷമില്ല.

സഭയും പ്രവര്‍ത്തനങ്ങളും വെർച്വൽ സംസ്കാരത്തെ പിന്തുടരുവാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ വിശ്വാസികള്‍ വെറും ഒരു ‘യൂസര്‍ ഐ.ഡി’കളായി മാറും.
ദൈവിക ബന്ധം മറ്റൊരു ലോകത്തിലേക്ക് പറിച്ചുനടുമ്പോള്‍ ദൈവവുമായുള്ള മനുഷ്യന്റെ സംസര്‍ഗ്ഗം വ്യക്തമായി സൂക്ഷിക്കുക എന്നതായിരിക്കും
വിശ്വാസലോകത്തെ ‘മെറ്റ വിശ്വാസികള്‍’ നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

തിമൊഥെയൊസിന്‍റെ രണ്ടാം ലേഖനം മൂന്നാം അധ്യായത്തില്‍ ‘അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നും,
മനുഷ്യർ സ്വസ്നേഹികള്‍ ആകും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനൊടുവിലായി,
“നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക”
എന്നും നമ്മെ ഉറപ്പിക്കുന്നു. ആകയാല്‍ കാലങ്ങള്‍ മാറിയാലും, ടെക്നോളജി മാറിയാലും നമ്മുടെ വിശ്വാസത്തെ മുറുകെ പിടിച്ച്
നിത്യത കൈവെടിയാതെ യാത്ര ചെയ്യാം.

ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.