ഇന്നത്തെ ചിന്ത : ആലയത്തെക്കുറിച്ചുള്ള സന്തോഷം|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 122:1
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

ജീവിതത്തിൽ പലകാര്യങ്ങളിലും നാം സന്തോഷം കണ്ടെത്തുന്നവരാണ്. ചില കാര്യങ്ങളിൽ നാം കൂടുതൽ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവീക വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എങ്ങനെ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. ദേവാലയം, ആത്മീയ കൂട്ടായ്മ എന്നൊക്കെ കേൾക്കുമ്പോൾ വിരക്തിയാണ് തോന്നുന്നതെങ്കിൽ എവിടെയോ തകരാറ് സംഭവിച്ചിട്ടുണ്ടെന്നു ചുരുക്കം. റോമർ 12:11 പറയുന്നു, “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ”. മാത്രമല്ല, “ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ”(സങ്കീ. 2:11). യെശയ്യാ 2:3 വായിക്കുക, “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും”. മീഖാ 4:2ലും ഇതു തന്നെ വായിക്കുന്നുണ്ട്. സെഖർയ്യാവു 8:21 നോക്കൂ, “ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും”. ” നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു”; (സങ്കീ. 69:9).
ചുരുക്കത്തിൽ, ഉത്സാഹം വേണം. അത് ദൈവത്തോടുള്ള കൂട്ടായ്മയിൽ ദൃഢമാക്കപ്പെടേണ്ടതാണ്. അത് സ്വയം രൂപപ്പെടുത്തി എടുക്കേണ്ടതുമാണ്. ദൈവപ്രസാദമുള്ള ആരാധനകളും ആത്മീയ വിടുതലുകളും എല്ലായ്പ്പോഴും നമുക്ക് ലഭിക്കട്ടെ.
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.